കപ്പലിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാർ; ഗിനിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പിടികൂടിയവരെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 02:36 PM IST
  • ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു
  • നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്
  • മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്
കപ്പലിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാർ;  ഗിനിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.  ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം എംബസിയുമായി ചർച്ച നടത്തി വരികയാണെന്ന് മുരളീധരൻ വ്യക്തമാക്കി. 

പിടികൂടിയവരെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പിടിയിലായവരെ ഗിനിയില്‍ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. നൈജീരിയയിലേക്ക് കേസിന് കൊണ്ടുപോകാതെ അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഓഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഗിനി നാവികസേന കസ്റ്റഡിയിലെടുക്കുന്നത് . മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരമാണ് കപ്പൽ ഗിനി നാവികസേന തടഞ്ഞുവച്ചതെന്നാണ് റിപ്പോർ‌ട്ട്.

ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ എന്നു സംശയിച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. കൊല്ലത്തു സ്ത്രീധന പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ നിലമേൽ സ്വദേശി വിജിത്തും കപ്പലിൽ തടവിലായ  മലയാളികളിൽ ഉൾപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

Trending News