V Sivankutty: ക്ഷേമനിധി ബോർഡുകളുടെ സംയോജനം ഉടൻ; പ്രവർത്തനം കുറ്റമറ്റതാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Welfare Board: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെയും ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ക്ഷേമനിധി ബോർഡുകളുടെ സംയോജനം നടപ്പാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 03:42 PM IST
  • ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കാൻ സംയോജനം സഹായിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
  • ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനത്തിൽ ആനുകൂല്യ വിതരണത്തിലെ കാലതാമസം, ആനുകൂല്യങ്ങളുടെ ഇരട്ടിപ്പ്, അനർഹരുടെ കയറിക്കൂടൽ മുതലായ ക്രമക്കേടുകൾ അനുവദിക്കില്ല
  • ഇക്കാര്യങ്ങളിൽ കൃത്യമായ പരിശോധനകളും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
V Sivankutty: ക്ഷേമനിധി ബോർഡുകളുടെ സംയോജനം ഉടൻ; പ്രവർത്തനം കുറ്റമറ്റതാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ക്ഷേമനിധി ബോർഡുകളുടെ സംയോജന നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെയും ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ക്ഷേമനിധി ബോർഡുകളുടെ സംയോജനം നടപ്പാക്കുന്നത്. നിലവിലുള്ള 16 ബോർഡുകളെ 11 എണ്ണമായി സംയോജിപ്പിക്കും.

ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കാൻ സംയോജനം സഹായിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ക്ഷേമനിധി ബോർഡുകളുടെ ഏകദിന ശിൽപശാലയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനത്തിൽ ആനുകൂല്യ വിതരണത്തിലെ കാലതാമസം, ആനുകൂല്യങ്ങളുടെ ഇരട്ടിപ്പ്, അനർഹരുടെ കയറിക്കൂടൽ മുതലായ ക്രമക്കേടുകൾ അനുവദിക്കില്ല. ഇക്കാര്യങ്ങളിൽ കൃത്യമായ പരിശോധനകളും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Gold smuggling: കരിപ്പൂരിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം പിടികൂടി

ക്ഷേമനിധി ആക്ടിലും റൂളിലും വ്യവസ്ഥ ചെയ്തിരിക്കുന്നതിലും അധികമായുള്ള ചെലവ് ഒരു കാരണവശാലും അനുവദിക്കുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. വിവിധ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് കേരളത്തിലെ ക്ഷേമനിധി ബോർഡുകൾ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ബോർഡുകളുടെ പ്രവർത്തനമോ ആനുകൂല്യ വിതരണമോ കാണാൻ കഴിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News