കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റ പത്രം സമർപ്പിച്ചു. ഒന്നാം പ്രതി മോൻസൻ മാവുങ്കലും, മൂന്നാം പ്രതി കെ സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമുമാണ്. രണ്ടു ദിവസം മുമ്പാണ് എറണാകുളം എ.സി.ജി.എം കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പുരാവസ്തു ഇടപാടുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ മോൻസൻ പലരിൽ നിന്നായി വാങ്ങിച്ച 25 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നാണ് സുധകരനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സുധാകരനെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. സംഭവത്തിൽ മുൻകൂർ ജാമ്യം നേടിയതിനാൽ വിട്ടയയ്ക്കുകയായിരുന്നു.
ALSO READ: തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കും; സുരേഷ് ഗോപി
ജനപ്രതിനിധികളെ വേട്ടയാടുന്നു, മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെ സുധാകരന്‍ എംപി
വന്യജീവി ആക്രമണം കൊണ്ട് സഹികെട്ട ജനതയ്ക്ക് വേണ്ടി ധീരതയോടെ പോരാടിയ മാത്യുകുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ നട്ടപ്പാതിരായ്ക്ക് ജാമ്യമില്ല വകുപ്പ് ചുമത്തി ഭീകരരെപ്പോലെ അറസ്റ്റ് ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
എല്ലാ നിയമങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടി മെതിച്ച ഈ അറസ്റ്റില്‍ ജാമ്യം അനുവദിച്ചത് അവര്‍ ഉയര്‍ത്തിയ വിഷയത്തോട് കോടതി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ്. വന്യമൃഗ ആക്രമണം, സിദ്ധാര്‍ത്ഥിന്റെ കൊലപാതകം, ശമ്പളവും പെന്‍ഷനും മുടങ്ങിയത് ഉള്‍പ്പെടെയുള്ള ജനകീയ വിഷങ്ങളുടെ പ്രതിഷേധച്ചൂട് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണ് നേതാക്കള്‍ക്കെതിരായ പോലീസ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു.
ജനങ്ങള്‍ ദുരന്തമുഖത്ത് നിക്കുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം അവരെ വേട്ടയാടുന്നത് പിണറായിക്കു മാത്രം സാധിക്കുന്ന ധിക്കാരമാണ്. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് ഈ വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ചത്.പോലീസ് രാജ് നടപ്പാക്കി പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന മുഖ്യമന്ത്രി മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണ്.
വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ ഒരു തീരുമാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇങ്ങനെയൊരു സര്‍ക്കാരും വനമന്ത്രിയും കേരളത്തിന് ഭാരമാണ്. നിര്‍ഗുണനും നിഷ്‌ക്രിയനുമായ ഈ വനംമന്ത്രിയെ അടിയന്തരമായി പുറത്താക്കണം. ഈ വര്‍ഷം മാത്രം 7 പേരാണ് വന്യമൃഗ ആക്രണത്തിനിരയായി കൊല്ലപ്പെട്ടത്.
എസ്എഫ് ഐക്കാര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സിദ്ധാര്‍ത്ഥിന്റെ പിതാവിനെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്. വാ തുറന്ന് അപലപിക്കാന്‍ പോലും തയാറായിട്ടില്ല. കൊലയും കൊള്ളയും രക്തത്തില്‍ അലിഞ്ഞവരില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. ഈ കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താത്തത് കൊലയാളികളായ എസ്എഫ്ഐക്കാരെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വ്യഗ്രതമൂലമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുന്‍ എംഎല്‍എ സി.കെ.ശശീന്ദ്രന്റെ സാന്നിധ്യം അതിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.