Suresh Gopi: തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കും; സുരേഷ് ​ഗോപി

Suresh Gopi Gold Crown Issue:  മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ​ഗോപി ലൂർദ് മാതാവിന്റെ പള്ളിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടത്തിൽ സ്വർണ്ണത്തേക്കാളേറെ ചെമ്പാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിവാദങ്ങൾ ഉയർന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 12:29 PM IST
  • ഈ പശ്ചാത്തലത്തിലാണ് 10 ലക്ഷം മാതാവിന് സമർപ്പിക്കുമെന്ന പുതിയ ഓഫറുമായി നടൻ രം​ഗത്തെത്തിയിരിക്കുന്നത്.
  • ദൈവത്തിന് നൽകിയ നേർച്ചവരെ വിളിച്ചു പറയേണ്ട ​ഗതികേടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .
Suresh Gopi: തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കും; സുരേഷ് ​ഗോപി

തൃശ്ശൂർ: ലോക്സഭാ ‍തിരഞ്ഞെടുപ്പിൽ വിജയിചക്കുകയാണെങ്കിൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വർണ്ണം നേർച്ചയായി നൽകുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ​ഗോപി ലൂർദ് മാതാവിന്റെ പള്ളിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടത്തിൽ സ്വർണ്ണത്തേക്കാളേറെ ചെമ്പാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിവാദങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് 10 ലക്ഷം മാതാവിന് സമർപ്പിക്കുമെന്ന പുതിയ ഓഫറുമായി നടൻ രം​ഗത്തെത്തിയിരിക്കുന്നത്.

ALSO READ: സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും 

സുരേഷ് ​ഗോപിയുടെ പ്രതികരണം ഇങ്ങനെ...

ദൈവത്തിന് നൽകിയ നേർച്ചവരെ വിളിച്ചു പറയേണ്ട ​ഗതികേടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് . ആ തരത്തിൽ ആണ് ഈ മോശപ്പെട്ട ആളുകൾ എന്നെ നയിക്കുന്നത്. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടെ പണിതത്. കിരീടം പണിയാനായി നൽകിയ സ്വർണ്ണത്തിന്റെ പകുതിയും അത് പണിഞ്ഞയാൾ തിരിച്ച് നൽകി. അത് ചേർക്കാൻ കഴിയില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കിൽ 18 കാരറ്റ് സ്വർണ്ണമായിരിക്കണം. അതിനും തയ്യാറാണ്. 

അപ്പോഴും വിലയിൽ വലിയ വ്യത്യാസം വരില്ല. ഇനി ഇവന്മാർ അതും ചുരണ്ടാൻ വരുമോ..? കിരീടത്തിലെ സ്വർണ്ണത്തിന്റെ കണക്കെടുക്കാൻ വരുന്നവർ കരുവന്നൂർ അടക്കം സഹകരണ ബാങ്കിൽ പോയി അന്വേഷിക്കണമെന്നും. അവിടെ ജീവനും ജീവിതവും നഷ്ടപ്പെട്ടവരെ കാണാമെന്നും 
സുരേഷ് ​ഗോപി പറഞ്ഞു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News