Kerala Monsoon 2023: തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം; 6 വീടുകൾ പൂർണമായി തകർന്നു

Kerala Monsoon 2023: ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റി പാർപ്പിച്ചത്. മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും. പ്രദേശത്തു നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കും

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 08:39 AM IST
  • പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം
  • 6 വീടുകൾ പൂർണമായി തകർന്നു
  • 37 കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചിട്ടുണ്ട്
Kerala Monsoon 2023: തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം; 6 വീടുകൾ പൂർണമായി തകർന്നു

തിരുവനന്തപുരം: പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണത്തിൽ ഇന്നലെ രാത്രിയോടെ ആറ് വീടുകൾ പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു.  ഇതിനെ തടുർന്ന് തകർന്നതും  കടലെടുക്കാൻ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചിട്ടുണ്ട്.

Also Read: Kerala Rain Alert: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇതിൽ ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റി പാർപ്പിച്ചത്. മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും. പ്രദേശത്തു നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കും. കൊല്ലങ്കോട് നിന്നും തമിഴ്നാട് നീരോടിയിലേക്ക് പോകുന്ന ടാറിട്ട റോഡ് ഇന്നലെ ഒരു കിലോ മീറ്ററോളം പൂർണമായും കടലെടുത്തിരുന്നു. വൈകീട്ടോടെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്.  ഇതിനിടയിൽ സംസ്ഥാനത്ത് ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇതിനിടയിൽ സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്നും മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരും. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഫലമായും സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.  

Also Read: ഈ 5 രാശിക്കാർ ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ടവർ, ധനത്തിന് ഒരു കുറവും ഉണ്ടാകില്ല!

സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്.  അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, ചാത്തമംഗലം കെട്ടാങ്ങലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു ആളപായമില്ല.  ശേഷം മുക്കത്ത് നിന്നും ഫയർഫോഴ്സെത്തി മരംമുറുച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.  ഇതിനിടയിൽ തിരുവന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.  കൂടാതെ 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയിട്ടുണ്ട്.  ഇത് ജൂൺ പതിനഞ്ചോടെ കര തൊടും. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് തീരത്ത് ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകും. അതി ശക്തമായ കാറ്റും മഴയുമുണ്ടാകും. അപകട മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് 67 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോ​ഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News