യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അമ്മയും മകളും യമനിലേക്ക് പോകാനുള്ള അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് അനുമതി തേടിയത്. ഇവർക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റർ നാഷണൽ ആക്ഷൻ കൗൺസിലിലെ നാല് പേരും അപേക്ഷ നൽകിയിട്ടുണ്ട്. അവസാന ശ്രമമെന്ന നിലയിലാണ് മരിച്ച തലാലിന്‍റെ കുടുംബത്തേയും ബന്ധുക്കളെയും കാണുക. ഇവരെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. മാപ്പപേക്ഷിച്ച് വധശിക്ഷ ഒഴുവാക്കാനാകുമോ എന്ന സാധ്യതയാണ് ഇവർ തേടുന്നത്.
നിമിഷയെ ജയിലിലെത്തി കാണാനും ശ്രമം നടത്തും. ബോധപൂർവ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും അതിനാൽ തലാലിന്റെ കുടുംബം ക്ഷമിക്കുമെന്നും നിമിഷ പ്രിയ കഴിഞ്ഞ ആഴ്ച അമ്മയ്ക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ നയതന്ത്ര തലത്തിൽ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇടപെടലിന് പരിമിതിയുണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്. 2017ൽ യമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടതിനാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...