Chennai : Tamil Nadu Assembly Election ഇടയിൽ വിവാദങ്ങൾക്ക് വഴിതെളിയിച്ച് DMK അധ്യക്ഷൻ MK Stalin ന്റെ മകളുടെ വീട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തിയത്. മകളുടെ വീടിന് പിന്നാലെ മരുമകന്റെ ഉടമസ്ഥതയിലും പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും IT Raid വ്യാപിപ്പിച്ചു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി ഇന്ന് വരാനിരിക്കെയാണ് ഐടിയുടെ റെയ്ഡ്
Tamil Nadu: Income Tax department search underway at the premises of Sabareesan, son-in-law of DMK president MK Stalin. Apart from his residence, several other places connected to him are also being searched. Details awaited.
— ANI (@ANI) April 2, 2021
സ്റ്റാലിന്റെ മകൾ സെന്താമരയുടെ ചെന്നൈ ഇസിആറിലെ വീട്ടിലാണ് ഐടി ആദ്യം റെയ്ഡ് നടത്തിയത്. പിന്നാലെ സ്റ്റാലിന്റെ മരുമകൻ സെന്താമരയുടെ ഭർത്താവും വ്യവാസായിയുമായ സബരീഷന്റെ ഉടമസ്ഥതയിലും പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഇവയിൽ ചിലതിൽ സ്റ്റാലിനും പങ്കാളിത്തമുള്ളവയാണ്. നിലവിൽ നാല് സ്ഥാപനങ്ങളിലാണ് ഐടിയുടെ റെയ്ഡ് നടക്കുന്നത്.
ALSO READ : Tamil Nadu Assembly Election 2021: കോണ്‍ഗ്രസിന് കുറവ് സീറ്റ് നല്‍കിയതിന്‍റെ കാരണം വ്യക്തമാക്കി കനിമൊഴി
ബിസിനെസ് ആവശ്യവുമായി കൊയമ്പത്തൂരിലായിരുന്ന സബരീഷനെ ഐടി ചെന്നൈയിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടു. ഐടി ആവശ്യപ്രകാരം സബരീഷൻ ചെന്നൈയിലേക്ക് തിരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി ഇടി സ്റ്റാലിന്റെ മരുമകൻ ചോദ്യം ചെയ്തേക്കും.
നേരത്തെ തമിഴ്നാട്ടിൽ വിവിധ ഡിഎംകെ സ്ഥാനാർഥികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഡിഎംകെ സ്ഥാനാർഥിയായ ഇ വി വേലുവിന്റെ വീട്ടിൽ നിന്ന് ഏഴ് കോടി രൂപയാണ് ഐടി കണ്ടെത്തിയത്.
ALSO READ : Tamil Nadu Assembly Election 2021: സീറ്റിന് വേണ്ടിയല്ല BJPയില്‍ ചേര്‍ന്നത്, കമല്‍ഹാസന്‍റെ രാഷ്ട്രീയത്തിന് ഭാവിയില്ലെന്നും നടി ഗൗതമി
ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ഭരണപക്ഷവും കേന്ദ്ര സർക്കാരും ഡിഎംകെ നേതാക്കന്മാരെ ലക്ഷ്യം വെക്കുകയാണെന്ന് നേരത്തെ പാർട്ടി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാൽ ഐടിയുടെ പക്കൽ കൃത്യമായ കണക്കുകൾ ഉണ്ടെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിഎംകെയുടെ പരാതിയെ തള്ളി കളയുകയും ചെയ്തു.
ALSO READ : Tamil Nadu Assembly Election 2021: നടി ഷക്കീല കോൺഗ്രസിൽ ചേർന്നു
ഇപ്പോൾ നേരിട്ട് സ്റ്റാലിന്റെ വീട്ടിലേക്ക് ഐടി റെയ്ഡ് ഉണ്ടായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പോരാട്ടം കനക്കും. അതേസമയം പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലും കന്യാകുമാരി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.