Thodupuzha Municipality: നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതി; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

Municipality chairman: ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍ഡിഎഫ് തന്നെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുഡിഎഫ് പ്രതിഷേധം.

Written by - Zee Malayalam News Desk | Last Updated : Jul 10, 2024, 02:22 PM IST
  • ചെയര്‍മാന്‍ രാജിവെക്കണമെന്നാണ് നിലപാടെന്ന് എൽഡിഎഫ് വ്യക്തമാക്കി
  • യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു
Thodupuzha Municipality: നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതി; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

ഇടുക്കി: നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതിയായ ശേഷം ആദ്യമായി ചേര്‍ന്ന തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. വൈസ് ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇടയ്ക്ക് നിര്‍ത്തി വച്ച ശേഷം വീണ്ടും ചേര്‍ന്നെങ്കിലും അജണ്ട പോലും ചര്‍ച്ചക്കെടുക്കാനാവാതെ പിരിച്ച് വിട്ടു. പ്രതിഷേധത്തിനിടെ എല്‍ഡിഎഫ് - യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തി. ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍ഡിഎഫ് തന്നെ പുറത്താക്കണമെന്നായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ആവശ്യം. നഗരസഭ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വൈസ് ചെയര്‍പേഴ്സൺ നടപടികളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ അജണ്ട പിടിച്ച് വാങ്ങി കീറിയെറിഞ്ഞു.

തുടര്‍ന്ന് പ്രതിഷേധം വൈസ് ചെയര്‍പേഴ്സണ് നേരെ തിരിഞ്ഞതോടെ സംരക്ഷണവുമായി എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തി. ഇതിനിടെ എല്‍ഡിഎഫ് - യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സനീഷ് ജോര്‍ജിനെ ചെയര്‍മാനാക്കിയത് എല്‍ഡിഎഫാണെന്നും അഴിമതി കേസില്‍ പ്രതിയായ ചെയര്‍മാനെ പുറത്താക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം എല്‍ഡിഎഫിനുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ALSO READ: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ വിജിലൻസ് പിടിയിൽ

ചെയര്‍മാന്‍ രാജിവെക്കണമെന്നാണ് നിലപാടെന്ന് എൽഡിഎഫ് വ്യക്തമാക്കി. യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ബിജെപി തയ്യാറാണ്. എന്നാല്‍ എട്ട് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ ബിജെപിയുടെ അവിശ്വാസം പാസാകില്ല. ചെയര്‍മാനെ പുറത്താക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുഡിഎഫ് തങ്ങളുടെ അവിശ്വാസത്തെ പിന്തുണക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് യോഗത്തിനെത്തിയിരുന്നില്ല. തല്‍സ്ഥാനത്ത് നിന്നും രണ്ടാഴ്ചത്തേക്കുള്ള ചെയര്‍മാന്റെ അവധി മറ്റന്നാള്‍ വരെയാണ്. ഇതവസാനിക്കുമ്പോള്‍ ചെയര്‍മാന്‍ നഗരസഭയിലെത്തുമെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News