നഗരസഭ കൗൺസില്‍ സംഘർഷം: ആർ.എസ്​.എസ്​ നടത്തിയത്​ ബോധപൂർവ്വമായ ആക്രമമെന്ന് മുഖ്യമന്ത്രി

കോർപ്പറേഷൻ മേയർ പി.കെ പ്രശാന്തിനെതിരെ നടന്നത്​ ബോധപൂർവമായ ആക്രമമായിരുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റതിനെതുടര്‍ന്ന് മെഡിക്കൽ കോളജില്‍ ചികിൽസയിൽ കഴിയുന്ന മേയര്‍ പി.കെ. പ്രശാന്തിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Last Updated : Nov 19, 2017, 01:02 PM IST
നഗരസഭ കൗൺസില്‍ സംഘർഷം: ആർ.എസ്​.എസ്​ നടത്തിയത്​ ബോധപൂർവ്വമായ ആക്രമമെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: കോർപ്പറേഷൻ മേയർ പി.കെ പ്രശാന്തിനെതിരെ നടന്നത്​ ബോധപൂർവമായ ആക്രമണമായിരുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റതിനെതുടര്‍ന്ന് മെഡിക്കൽ കോളജില്‍ ചികിൽസയിൽ കഴിയുന്ന മേയര്‍ പി.കെ. പ്രശാന്തിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആർ.എസ്​.എസി​​​​ന്‍റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാരാണ്​ ആക്രമണം നടത്തിയത്​. എന്തു പ്രകോപനതിന്‍റെ പേരിലാണ് ഇത്തരമൊരു ആക്രമണം ബി.ജെ.പി നടത്തിയതെന്ന്​ അദ്ദേഹം ചോദിച്ചു​. മേയർക്കെതിരായ നടന്ന ആക്രമണത്തിൽ ശക്​തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മേയറുടെ അവസ്ഥ അതീവ ഗുരുതരമാണ്​. അദ്ദേഹത്തി​​​​ന്‍റെ കാലിന്​ സാരമായ പരിക്കുണ്ട്​. കഴുത്തി​​​​ന്‍റെ  പിൻഭാഗത്തേറ്റ ആക്രമണം അൽപം കൂടി കടന്നിരുന്നുവെങ്കിൽ അത്​ അദ്ദേഹത്തിനെർ ശ​​​രീരത്തെ ശ​​​രീരത്തെ തന്നെ നിശ്​ചലമാക്കുമായിരുന്നു. കേവലം ബഹളത്തിനിടയിലുള്ള ഉന്തിലും തള്ളിലുമല്ല മേയർക്ക്​ പരിക്ക്​ പറ്റിയത്​. എന്നാൽ, ചില മാധ്യമങ്ങൾ സംഭവത്തെ ലഘൂകരിച്ച്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഈ പ്രവണത ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അതേസമയം, കോര്‍പറേഷന്‍ ഓഫീസില്‍ നടന്നത് തനിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്ന്  തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്. ബിജെപി അംഗങ്ങളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും  ആക്രമണത്തില്‍ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. വഴിതടഞ്ഞ പ്രതിഷേധക്കാര്‍ പടിയില്‍വെച്ച് കാലില്‍ പിടിച്ചു വലിച്ചു. ഈ വീഴ്ചയിലാണ് തനിക്ക് ഗുരുതരമായി പരിക്കേറ്റതെന്നും മേയര്‍ പറഞ്ഞു. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൗണ്‍സില്‍ യോഗത്തിനിടെ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവും ഉടലെടുത്തത്. 

Trending News