പെട്ടന്ന് ഗ്രഹനില മാറാൻ ഇവിടെ എന്താണുണ്ടായേ മിസ്റ്റർ ജി- സുധാകരനോട് അബ്ദുറബ്ബ്

ജി സുധാകരൻറെ പ്രസ്താന അധികം താമസിക്കാതെ വിവാദമായി മാറുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 08:01 AM IST
  • ലോകത്ത് ജ്ഞാതവും, അജ്ഞാതവുമായ കാര്യങ്ങളുണ്ട്
  • കോൺഗ്രസുകാരനേതാ, കമ്മ്യൂണിസ്റ്റുകാരനേതാ തിരിച്ചറിയാൻ പറ്റാതായി
  • ജനിച്ചു വീഴുന്ന സമയത്തെ ഗ്രഹനില അയാളുടെ ജീവിതത്തെ ബാധിക്കും
പെട്ടന്ന് ഗ്രഹനില  മാറാൻ  ഇവിടെ എന്താണുണ്ടായേ മിസ്റ്റർ ജി- സുധാകരനോട് അബ്ദുറബ്ബ്

ശബരി മലയിൽ 50 കഴിഞ്ഞ സ്ത്രീകളെ കയറാൻ പാടുള്ളു എന്ന വാദം അംഗീകരിക്കണമെന്ന മുൻ മന്ത്രി ജി സുധാകരൻറെ നിലപാടിനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്. പെട്ടന്ന് ഗ്രഹനില  മാറാൻ  ഇവിടെ എന്താണുണ്ടായേ മിസ്റ്റർ ജി എന്നും കോൺഗ്രസുകാരനേതാ, കമ്മ്യൂണിസ്റ്റുകാരനേതാ തിരിച്ചറിയാൻ പറ്റാതായെന്നും അബ്ദുറബ്ബ് തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജി സുധാകരൻറെ ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷിക ഉദ്ഘാടന പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു അബ്ദുറബ്ബിൻറെ വിമർശനം.

അബ്ദുറബ്ബിൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം

ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതി.കുട്ടികൾ ജനിച്ചു വീഴുന്ന സമയത്തെ ഗ്രഹനില അയാളുടെ ജീവിതത്തെ ബാധിക്കും.ലോകത്ത് ജ്ഞാതവും, അജ്ഞാതവുമായ കാര്യങ്ങളുണ്ട്, അജ്ഞാതമായവ നില നിൽക്കുവോളം കാലം ജ്യോതിഷവും നില നിൽക്കും.കോൺഗ്രസുകാരനേതാ, കമ്മ്യൂണിസ്റ്റുകാരനേതാ തിരിച്ചറിയാൻ പറ്റാതായി.

 

അതേസമയം അധികാരവും ആൾക്കൂട്ടവു മില്ലാതെ ഒറ്റയ്ക്കിരുന്ന് ചിന്തിച്ചാൽ കമ്മ്യൂണിസം ഒരു കുന്തവും അല്ലന്ന് പഴയ കമ്മ്യൂണിസ്റ്റ് സിംഹം ജി സുധാകരൻ വിളിച്ചുപറയുന്നു. ജി സുധാകരൻ സുധാകരൻ ജീ ആവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നതായും പോസ്റ്റിന് താഴെ കമൻറുകളുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News