N V Vysakhan Dyfi: എൻ.വി. വൈശാഖനെതിരെ അച്ചടക്ക നടപടി, അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ

N V Vysakhan Case Updates:  ഡിവൈഎഫ്‌ഐ ജില്ലാ ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ വൈശാഖനെ പാര്‍ട്ടി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 06:52 AM IST
  • കൊടകര ഏരിയ കമ്മിറ്റിയിൽ നിന്നും വൈശാഖനെ മാറ്റും. ലൈംഗീകാരോപണമാണ് വൈശാഖനെതിരെയുള്ളത്
  • കൊടകര ഏരിയ കമ്മിറ്റിയിൽ നിന്നും വൈശാഖനെ മാറ്റും
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് താൻ അവധിയിൽ പോകുന്നതെന്നാണ് വൈശാഖൻ മാറ്റത്തോട് പ്രതികരിച്ചത്
N V Vysakhan Dyfi: എൻ.വി. വൈശാഖനെതിരെ അച്ചടക്ക നടപടി, അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ

തൃശ്ശൂർ: ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി  എൻ.വി. വൈശാഖനെതിരെ അച്ചടക്ക നടപടി.വനിതാ നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഇത് സംബന്ധിച്ച് സിപിഎം  ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി.ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം എടുത്തത്.

ഡിവൈഎഫ്‌ഐ ജില്ലാ ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ വൈശാഖനെ പാര്‍ട്ടി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊടകര ഏരിയ കമ്മിറ്റിയിൽ നിന്നും വൈശാഖനെ മാറ്റും. ലൈംഗീകാരോപണമാണ് വൈശാഖനെതിരെയുള്ളത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈശാഖനെ മാറ്റി.

അതിനിടയിൽ ഡിവൈഎഫ്ഐ ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കുകയാണെന്നും വൈശാഖൻ തന്നെ വിശദീകരിക്കുകയും പിന്നാലെ ജാഥക്ക് എത്തുകയും ചെയ്തത് ശരിയായില്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് താൻ അവധിയിൽ പോകുന്നതെന്നാണ്  വൈശാഖൻ മാറ്റത്തോട് പ്രതികരിച്ചത്. ഡിവൈഎഫ്ഐയുടെ തന്നെ മറ്റൊരു ഭാരവാഹിയുടെ തന്നെ പരാതിയാണ് വൈശാഖനെതിരെയെന്നാണ് സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News