തിരുവനന്തപുരം: നബി ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നതെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ 'സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നത്. അതു മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്‌നേഹത്തോടെ ഒത്തുചേർന്ന് ആഘോഷിക്കാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തിൽ നമുക്ക് സാധിക്കട്ടെ. ഏവർക്കും ഹൃദയപൂർവ്വം നബിദിനാശംസകൾ നേരുന്നു'.
ALSO READ: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചരണം നടക്കുന്നു; മുഖ്യമന്ത്രി
അന്താരാഷ്ട്ര ബധിര വരാഘോഷത്തിന് തുടക്കം
അന്താരാഷ്ട്ര ബധിര വരാഘോഷത്തിന് തുടക്കം. സമൂഹത്തിൽ ബധിര വിഭാഗത്തിൽപ്പെട്ടവർ അനുഭവിക്കുന്ന വിവേചനങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനാണ് ബധിര വാരാഘോഷം പോലുള്ള പരിപാടികൾ പൊതു ഇടങ്ങളിൽ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റിറ്റിയൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിംഗ് സംഘടിപ്പിക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ പുനരധിവാസവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി പോരാടുന്ന സ്ഥാപനമാണ് നിഷ്. മികവിന്റെ കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തെ ഒരു സർവ്വകലാശാലയായി ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. എല്ലാ പൊതുപരിപാടികളിലും ആംഗ്യഭാഷയിൽ വിവർത്തനം ഉണ്ടാവണമെന്ന തീരുമാനം എടുത്തുകഴിഞ്ഞു.
കൂടാതെ കോളേജുകളിലെ പാഠഭാഗങ്ങൾ ആംഗ്യഭാഷയിൽ വിവർത്തനം ചെയ്യുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. ബധിരരായ കുട്ടികളുടെ മാനുഷികാവകാശങ്ങൾ എന്ന വിഷയത്തെ ആസ്പ്പദമാക്കി നിഷിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന ചുമർചിത്രരചനയിലും മന്ത്രി പങ്കാളിയായി. ഐക്യരാഷ്ട്രസഭ സെപ്റ്റംബർ അവസാനവാരം അന്താരാഷ്ട്ര ബധിര വാരമായി പ്രഖ്യാപിച്ചിരുന്നു.
ബധിരർക്ക് എപ്പോഴും, എവിടെയും ആംഗ്യഭാഷ ഉപയോഗിക്കാവുന്ന ഒരു ലോകം എന്നതാണ് 2023 ലെ ബധിര വാരത്തിൻറെ പ്രമേയം. ഇതിൻറെ ഭാഗമായി സെപ്റ്റംബർ 26 മുതൽ 29 വരെ പൊതുജനങ്ങൾക്കായി ഇന്ത്യൻ ആംഗ്യഭാഷാ ക്ലാസുകൾ, ഇന്ത്യൻ ആംഗ്യഭാഷയിൽ സാഹിത്യമത്സരങ്ങൾ, ബധിര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ക്ലാസ്സുകൾ തുടങ്ങി നിരവധി പരിപാടികൾ നിഷ് ആസൂത്രണം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...