Covid protocols പാലിച്ച് നെഹ്റു ട്രോഫി വള്ളംകളി നടത്താനാകുമോയെന്ന് പരിശോധിക്കും; അന്തിമ തീരുമാനം ഉടൻ

പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വള്ളംകളി നടത്താനാകുമോയെന്ന് പരിശോധിക്കാൻ തീരുമാനമായത്.

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 10:56 PM IST
  • കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി മത്സരം നടത്താന്‍ സാധിച്ചിട്ടില്ല
  • കോവിഡ് പ്രതിസന്ധികൾക്കിയിൽ നിന്നും തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി മത്സരം ജനങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശമാകും
  • ഈ സാഹചര്യത്തിലാണ് ഇത് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു ചേർത്തത്
  • കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വള്ളംകളി നടത്താന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം
Covid protocols പാലിച്ച് നെഹ്റു ട്രോഫി വള്ളംകളി നടത്താനാകുമോയെന്ന് പരിശോധിക്കും; അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾക്ക് (Covid Protocols) അനുസൃതമായി ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി  ഈ വർഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാൻ തീരുമാനം. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് (High-Level Meeting) വള്ളംകളി നടത്താനാകുമോയെന്ന് പരിശോധിക്കാൻ തീരുമാനമായത്.

മുഖ്യമന്ത്രിയോടും കോവിഡ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്ന ഉന്നതാധികാരസമിതിയോടും ആലോചിച്ച ശേഷം വള്ളംകളി നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി മത്സരം നടത്താന്‍ സാധിച്ചിട്ടില്ല.

ALSO READ: Kerala COVID Update : സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണനിരക്ക് കാൽലക്ഷം പിന്നിട്ടു, ഇന്ന് 16,000ത്തോളം പേർക്ക് രോഗബാധ

കോവിഡ് പ്രതിസന്ധികൾക്കിയിൽ നിന്നും തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി  മത്സരം ജനങ്ങൾക്കും ടൂറിസം (Tourism) മേഖലയ്ക്കും ആവേശമാകും. ഈ സാഹചര്യത്തിലാണ് ഇത് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു ചേർത്തത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വള്ളംകളി നടത്താന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം. എംഎല്‍എമാരായ പിപി ചിത്തരഞ്ജന്‍, എച്ച് സലാം, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, ടൂറിസം വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ഡോ. വി വേണു, ആലപ്പുഴ ജില്ലാ കലക്ടര്‍ എ അലക്സാണ്ടർ, ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ  തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News