രണ്ട് വർഷത്തിന് ശേഷം പുന്നമടക്കായലില്‍ വഞ്ചിപ്പാട്ടുയരും; സെപ്തംബർ നാലിന് ജലമേള

ഇതുകൊണ്ട് തന്നെ ഒരിടവേളയ്ക്ക് ശേഷം നടത്തുന്ന ജലമേള എന്ന നിലയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യംവെക്കുന്നത്. സെപ്റ്റംബർ നാലിനാണ്  ഇത്തവണത്തെ ജലമേള.  പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 6, 2022, 11:56 AM IST
  • സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റിന് പുറമെ വേണ്ടിവരുന്ന തുക ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയിലൂടെ സമാഹരിക്കും.
  • സെപ്റ്റംബർ നാലിനാണ് ഇത്തവണത്തെ ജലമേള. പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
  • ലോക ടൂറിസം ഭൂപടത്തിൽ ആലപ്പുഴയ്ക്ക് സ്ഥാനം നേടിക്കൊടുത്ത നെഹ്‌റു ട്രോഫി ജലമേള വിപുലമായ നിലയിൽ നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം.
രണ്ട് വർഷത്തിന് ശേഷം പുന്നമടക്കായലില്‍ വഞ്ചിപ്പാട്ടുയരും; സെപ്തംബർ നാലിന് ജലമേള

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രാഥമിക ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ടരക്കോടി  രൂപയാണ് ഇത്തവണ നടത്തിപ്പിന് പ്രതീക്ഷിക്കുന്ന ചിലവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റിന് പുറമെ വേണ്ടിവരുന്ന തുക ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയിലൂടെ സമാഹരിക്കും. 

ലോക ടൂറിസം ഭൂപടത്തിൽ ആലപ്പുഴയ്ക്ക് സ്ഥാനം നേടിക്കൊടുത്ത നെഹ്‌റു ട്രോഫി ജലമേള വിപുലമായ നിലയിൽ നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ജലോത്സവം നടത്താൻ സാധിച്ചിരുന്നില്ല. 

Read Also: Crime News: ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ

ഇതുകൊണ്ട് തന്നെ ഒരിടവേളയ്ക്ക് ശേഷം നടത്തുന്ന ജലമേള എന്ന നിലയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യംവെക്കുന്നത്. സെപ്റ്റംബർ നാലിനാണ്  ഇത്തവണത്തെ ജലമേള.  പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. 

ജില്ലാ കളക്ടര്‍ ചെയര്‍മാനായ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് നടത്തിപ്പിന്റെ ചുമതല. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേളയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളാണ് 2023ലെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മാറ്റുരയ്ക്കുക. അതുകൊണ്ടുതന്നെ മികച്ച മത്സരമാണ് ഇത്തവണ സംഘാടകർ പ്രതീക്ഷിക്കുന്നത്. 

Read Also: Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

കോവിഡും പ്രളയവും തീർത്ത പ്രതിസന്ധികള്‍ക്ക് ശേഷമെത്തുന്ന ജലോത്സവം ടൂറിസം മേഖലയിലും ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക ഭരണകൂടം. വീണ്ടുമൊരു ജലോത്സവത്തിന് ആരവമുയരുമ്പോൾ വള്ളംകളി പ്രേമികളും പ്രതീക്ഷയിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News