കൊറോണ: സംസ്ഥാനത്ത് വീണ്ടുമൊരു മരണം, ഇന്ന് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 86

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 

Last Updated : Jun 2, 2020, 06:32 PM IST
  • ആകെ 774 പേര്‍ ചികിത്സയിലുള്ളപ്പോള്‍ 627 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തിനു പുറത്ത് നിന്നും ഇതുവരെ നാട്ടിലെത്തിയത് 1,43,989 പേരാണ്.
  • പുതുതായി ഇന്ന് ഒരു ഹോട്ട്സ്പോട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണത്. നിലവില്‍ ആകെ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കൊറോണ: സംസ്ഥാനത്ത് വീണ്ടുമൊരു മരണം, ഇന്ന് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 86

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാള്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാദര്‍ കെജി വര്‍ഗീസാണ് മരിച്ചത്. ഗുരുതര ശ്വാസകോശ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശത്ത് നിന്നുമെത്തിയവരും 26 പേര്‍ മറ്റ് സംസ്ഥാങ്ങളില്‍ നിന്നും എത്തിയവരുമാണ്. വയനാട്, മലപ്പുറം, കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ കണക്കുകള്‍:  86

മലപ്പുറം -15
ആലപ്പുഴ -10
കാസറകോട് -9
കൊല്ലം -8
തിരുവനന്തപുരം -7
കോട്ടയം, തൃശൂര്‍, വയനാട് -6
പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ -5
എറണാകുളം -3
പത്തനംതിട്ട -1

വിദേശത്ത് നിന്നും എത്തിയവര്‍: 46

യു.എ.ഇ.-16
കുവൈറ്റ് -21 
ഒമാന്‍ ‍-1 
സൗദി അറേബ്യ -6 
ഖത്തര്‍ ‍-1
മാലിദ്വീപ് -1

അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍: 26

മഹാരാഷ്ട്ര -9 
തമിഴ്നാട് -7 
ഡല്‍ഹി -3 
കര്‍ണാടക -5 
ഗുജറാത്ത് -1
രാജസ്ഥാന്‍ ‍-1

രോഗമുക്തി നേടിയവര്‍: 

കോട്ടയം, കാസര്‍ഗോഡ്‌ -7
തിരുവനന്തപുരം -2
പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ -1

ആകെ 774 പേര്‍ ചികിത്സയിലുള്ളപ്പോള്‍ 627 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തിനു പുറത്ത് നിന്നും ഇതുവരെ നാട്ടിലെത്തിയത് 1,43,989 പേരാണ്. എയര്‍പോര്‍ട്ട് -25,832 സീപോര്‍ട്ട് -1621 ചെക്ക് പോസ്റ്റ് -1,06,218 റെയില്‍വേ -10,318 എന്നിങ്ങനെയാണ് കണക്കുകള്‍. 

പുതുതായി ഇന്ന് ഒരു ഹോട്ട്സ്പോട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണത്. നിലവില്‍ ആകെ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്

Trending News