Vande Bharat Express: ശബരിമല സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് ചെന്നൈ-കോട്ടയം റൂട്ടിൽ

Vande Bharat Express Train Schedule: ട്രെയിൻ നമ്പർ 06151 ഡോ. എംജിആർ ചെന്നൈ സെൻട്രൽ കോട്ടയം വന്ദേ ഭാരത് ശബരി ദ്വൈവാര സ്പെഷൽ ഡിസംബർ 15, 17, 22, 24 തീയതികളിൽ 4.30 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടും. അതേ ദിവസം തന്നെ 16.15 മണിക്ക് കോട്ടയത്ത് എത്തിച്ചേരും.

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 01:00 PM IST
  • പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഡിസംബർ 15 മുതൽ ഡിസംബർ 25 വരെ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറയിച്ചിരിക്കുന്നത്
  • സ്പെഷ്യൽ ട്രെയിൻ കാട്പാഡി, സേലം, പാലക്കാട്, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിർത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു
Vande Bharat Express: ശബരിമല സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് ചെന്നൈ-കോട്ടയം റൂട്ടിൽ

ശബരിമല സീസണിൽ യാത്രക്കാരുടെ തിരക്ക് പരി​ഗണിച്ച് ചെന്നൈക്കും കോട്ടയത്തിനും ഇടയിൽ പ്രത്യേക വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06151 ഡോ. എംജിആർ ചെന്നൈ സെൻട്രൽ കോട്ടയം വന്ദേ ഭാരത് ശബരി ദ്വൈവാര സ്പെഷൽ ഡിസംബർ 15, 17, 22, 24 തീയതികളിൽ 4.30 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടും. അതേ ദിവസം തന്നെ 16.15 മണിക്ക് കോട്ടയത്ത് എത്തിച്ചേരും.

മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06152 കോട്ടയം-ഡോ.എം.ജി.ആർ ചെന്നൈ സെൻട്രൽ വന്ദേ ഭാരത് ശബരി ദ്വൈ-വീക്കിലി സ്‌പെഷൽ ഡിസംബർ 16, 18, 23, 25 തീയതികളിൽ 4.40ന് കേരളത്തിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം 17.15 മണിക്ക് ചെന്നൈയിൽ എത്തും. കാട്പാഡി, സേലം, പാലക്കാട്, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഡിസംബർ 15 മുതൽ ഡിസംബർ 25 വരെ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറയിച്ചിരിക്കുന്നത്.

സ്പെഷ്യൽ ട്രെയിൻ കാട്പാഡി, സേലം, പാലക്കാട്, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിർത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നവംബർ 17ന് ആരംഭിച്ച മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ വർഷം പ്രതിദിനം 1.20 ലക്ഷം ഭക്തർ ക്ഷേത്രത്തിൽ എത്തുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. ശബരിമല ദേശീയ തീർഥാടന കേന്ദ്രമായതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ഭക്തർ ദർശനത്തിനായി എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 ALSO READ: ശബരിമല തിരക്ക്: ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്

കഴിഞ്ഞ മണ്ഡലകാല തീർഥാടന സീസണിൽ ആദ്യ ദിവസങ്ങളിൽ ശരാശരി 62,000 പേർ ശബരിമലയിൽ ദർശനം നടത്തിയിരുന്നെങ്കിൽ, ഈ വർഷം ഡിസംബർ ആറ് മുതലുള്ള നാല് ദിവസത്തിനുള്ളിൽ അത് 88,000 കടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിലെ വെള്ളപ്പൊക്കവും തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പും കാരണം നേരത്തെ ദർശനം നടത്താൻ കഴിയാതിരുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഇപ്പോൾ വൻതോതിൽ എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 20,000 തീർഥാടകർ സ്‌പോട്ട് ബുക്കിംഗിലൂടെ എത്തിയെന്നും പരമ്പരാഗത കാനനപാതയിലൂടെ 5,000 പേർ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ തീർഥാടന കാലത്ത് 16,118 പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News