നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും

രാവിലെ പത്തുമണിക്കായിരിക്കും ഷട്ടറുകള്‍ തുറക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.  

Last Updated : Aug 13, 2019, 08:10 AM IST
നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കും. നാലു ഷട്ടറുകള്‍ ഒരിഞ്ചു വീതമായിരിക്കും തുറക്കുന്നത്. 

തിരുവനന്തപുരത്ത് മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കുന്നത്. ഒരുപക്ഷെ കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നേരത്തെതന്നെ ഡാം ഒരിഞ്ച് വീതം തുറക്കുന്നത്.

ആഗസ്റ്റ് 14, 15 തീയതികളില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം മുന്‍നിര്‍ത്തിയാണ് ഡാം തുറക്കുന്നത്. നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്. 

രാവിലെ പത്തുമണിക്കായിരിക്കും ഷട്ടറുകള്‍ തുറക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Trending News