Neyyattinkara General Hospital: കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ വെള്ളം കയറി; ശസ്ത്രക്രിയകൾ മാറ്റിവച്ചു

Operation Theatre Flooded: ഓപ്പറേഷൻ തിയേറ്ററുകളിൽ വെള്ളം കയറിയതോടെ ശസ്ത്രക്രിയകൾ നിർത്തിവച്ചു. ഒരാഴ്ചത്തേക്കാണ് തിയേറ്റർ അടച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 4, 2024, 06:20 PM IST
  • അണു പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും ഇനി ഓപ്പറേഷൻ തിയേറ്റർ തുറക്കുക
  • ഓപ്പറേഷൻ ഡേറ്റ് കിട്ടിയ നിരവധി രോഗികൾ ഇത് കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്
Neyyattinkara General Hospital: കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ വെള്ളം കയറി; ശസ്ത്രക്രിയകൾ മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴയിൽ  നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പഴയ ഓപ്പറേഷൻ തിയേറ്ററിൽ വെള്ളം കയറി. നെയ്യാറ്റിൻകര ആശുപത്രിയിൽ മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ ഉണ്ടെങ്കിലും സാധാരണ ഓപ്പറേഷനുകൾ നടത്തുന്ന തിയേറ്ററിലാണ് വെള്ളം കയറിയത്.

താഴത്തെ നിലയിലാണ് ഈ തിയേറ്റർ. ഓപ്പറേഷൻ തിയേറ്ററുകളിൽ വെള്ളം കയറിയതോടെ ശസ്ത്രക്രിയകൾ നിർത്തിവച്ചു. ഒരാഴ്ചത്തേക്കാണ് തിയേറ്റർ അടച്ചിരിക്കുന്നത്. അണു പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും ഇനി ഓപ്പറേഷൻ തിയേറ്റർ തുറക്കുക. ഓപ്പറേഷൻ ഡേറ്റ് കിട്ടിയ നിരവധി രോഗികൾ ഇത് കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്.

ALSO READ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേർക്ക് പരിക്ക്

ആശുപത്രിയിൽ  നിരവധി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ശ്രദ്ധാപൂർവ്വം അല്ലാത്ത നിർമാണ പ്രവൃത്തികൾ ആണ് വെള്ളം കയറാൻ കാരണമായതെന്നാണ് ആരോപണം. ചെറിയ മഴപെയ്താൽ പോലും വെള്ളം ഇവിടേക്ക് ഒഴുകിയെത്തുന്നതാണ് പതിവ്. ഇതൊന്നും സൂപ്രണ്ട് അടക്കം  ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

തിരുവനന്തപുരത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News