മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനെ വിട്ടയച്ചു

കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യൂമെന്നാണ് സൂചന.  

Last Updated : Jul 28, 2020, 10:26 PM IST
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനെ വിട്ടയച്ചു

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പത്തു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഐഎ ഇന്ന് വിട്ടയച്ചു.  ഇത് രണ്ടാമത്തെ ദിവസമാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തത്. 

Also read:കോറോണയെ പിടിച്ചുകെട്ടി ധാരാവി.. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത് 2 രോഗികൾ മാത്രം..! 

കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യൂമെന്നാണ് സൂചന.  രാവിലെ പത്തുമണിയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8:30 ഓടെയാണ് പൂർത്തിയായത്.  ഇന്നലെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്യലിന്നു ശേഷമാണ് ഇന്നും ഹാജരാകാൻ എൻഐഎ ശിവശങ്കറിനോട് അവശ്യപ്പെട്ടത്.  

Also read:ബ്രാൻഡഡ് സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന; ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ..! 

ഇനി സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചശേഷമായിരിക്കും ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യാൻ സാധ്യത എന്നാണ് സൂചന.    രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ശിവശങ്കർ തിരുവനന്തപുറത്തേക്ക് മടങ്ങി.  ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും ശിവശങ്കർ കൃത്യമായി മറുപടി നൽകാത്തതിനെ തുടർന്നാണ് ഇന്നും അദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്തത്. 

ശിവശങ്കറിനെ അറസ്റ്റു ചെയ്യാതെ എൻഐഎ വിട്ടയച്ചത് സംസ്ഥാന സർക്കാരിന് ആശ്വസമായിരിക്കുകയാണ് എന്നുവേണം പറയാൻ.  

Trending News