കൊല്ലം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലാണ്.
മൂന്നാം ഘട്ട ലോക്ക് ഡൗണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കണമെന്ന് കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.
എല്ലാ൦ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം: കേരള൦ മേനിനടിക്കുന്നത് അല്‍പത്ത൦!
ഈ സാഹചര്യത്തിൽ വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേർ മാത്രമെന്ന് സംസ്ഥാന സർക്കാർ നിശ്ചയിക്കുകയും ചെയ്തു.
കൊറോണ വ്യാപനം ആരംഭിക്കും മുൻപ് നിശ്ചയിച്ച വിവാഹങ്ങൾ ഒക്കെ തന്നെ പിന്നീട് കർശന നിയന്ത്രണത്തോടെ, നിബന്ധനകൾ പാലിച്ചാണ് നടത്തിയത്. അങ്ങനെ നിയന്ത്രണങ്ങൾ പാലിച്ചപ്പോൾ മുറ്റത്തെ കാർഷെഡ് കതിർമണ്ഡപമാവുകയും ചെയ്തു.
കൊറോണ ബാധിക്കുന്നത് മാംസാഹാരികളെ മാത്രമെന്ന് WHO? ഒരു വെജിറ്റേറിയനും ഇതുവരെ മരിച്ചിട്ടില്ല?
കടയ്ക്കൽ ആൽത്തറമൂട് പുലരിയിൽ സുഗതൻ ബിന്ദു ദമ്പതികളുടെ മകൾ ശാലുവും കൊല്ലം പള്ളിത്തോട്ടം പ്രയാഗിൽ ചന്ദ്രബാബുവിന്റെയും ഷീനയുടേയും മകൻ നിഷാന്ത് സി.ബാബുവും തമ്മിലുള്ള വിവാഹമാണ് കാർ ഷെഡിൽ നടന്നത്.
നേരത്തെ നിലമേൽ ഷാലിമാർ ആഡിറ്റോറിയത്തിൽ വെച്ച് നടത്താൻ നിശ്ചയിച്ച വിവാഹമാണ് കാർഷെഡിൽ അതേ മുഹൂർത്തത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് നടന്നത്.