സംസ്ഥാനത്ത് യാതൊരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്ത് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ലെന്നും മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 1643 കോടി രൂപ മിച്ചമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം 2016 മാര്‍ച്ച് 31ന് 1643 കോടി രൂപ മിച്ചത്തിലാണ് 2015-16 സാമ്പത്തിക വര്‍ഷം അവസാനിച്ചത്. മികച്ച സാമ്പത്തിക മാനേജ്‌മെന്റിന്റെ പ്രതിഫലനമാണിത്.
സാമ്പത്തിക പ്രതിസന്ധിമൂലം പെന്‍ഷന്‍ വിതരണവും ശമ്പള വിതരണവും മുടങ്ങിയെന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ നിരക്കിലുള്ള ശമ്പളം ഏതാണ്ട് പൂര്‍ണമായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട് എന്നും കൂട്ടി ചേര്‍ത്തു.ശമ്പളവും പെന്‍ഷനും മേയ് മാസം മുതല്‍ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബാങ്ക് വഴിയാക്കിയിരിക്കുകയാണ്. ഓൺലൈൻസംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോള്‍ ഉണ്ടായ ചില സാങ്കേതിക തകരാര്‍ മൂലമാണ് ഏതാനും പേരുടെ ശമ്പളവും പെന്‍ഷനും നൽകുന്നതിൽ കാലതാമസം ഉണ്ടായതെന്നും വ്യക്തമാക്കി.