ഓ​ണ​ക്കാ​ല​ത്ത് ട്രാ​ഫി​ക് നി​യ​മ൦ ലംഘിച്ചാല്‍ പി​ഴ​യി​ല്ല!!

ഓണക്കാലത്ത് പ്രത്യേക ഇളവുമായി സംസ്ഥാന സര്‍ക്കാര്‍!! ട്രാ​ഫി​ക് നി​യ​മ൦ ലംഘിച്ചാല്‍ പി​ഴ​യീടാക്കില്ല!!

Last Updated : Sep 9, 2019, 02:01 PM IST
ഓ​ണ​ക്കാ​ല​ത്ത് ട്രാ​ഫി​ക് നി​യ​മ൦ ലംഘിച്ചാല്‍ പി​ഴ​യി​ല്ല!!

തി​രു​വ​ന​ന്ത​പു​രം: ഓണക്കാലത്ത് പ്രത്യേക ഇളവുമായി സംസ്ഥാന സര്‍ക്കാര്‍!! ട്രാ​ഫി​ക് നി​യ​മ൦ ലംഘിച്ചാല്‍ പി​ഴ​യീടാക്കില്ല!!

ഓ​ണ​ക്കാ​ല​ത്ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ഴ​യീ​ടാ​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​ കെ. ​ശ​ശീ​ന്ദ്രന്‍. ഓ​ണ​ക്കാ​ല​ത്ത് പി​ഴ​യീ​ടാ​ക്കു​ന്ന​തി​നുപകരം ബോ​ധ​വ​ത്ക​ര​ണം മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂടാതെ, ഗ​താ​ഗ​ത നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം, മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി നിലവില്‍ വന്നതിനുശേഷം വന്‍തുകയാണ് പി​ഴ​യി​ന​ത്തി​ല്‍ ല​ഭി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് പി​ഴ​യി​ന​ത്തി​ല്‍ 46 ല​ക്ഷം രൂ​പ ല​ഭി​ച്ചതായി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് പറഞ്ഞു. 

ക​ര്‍​ശ​ന ഗതാഗത നി​യ​മം വ​ന്ന​തി​നു ശേ​ഷം ഹെ​ല്‍​മെ​റ്റ്. സീ​റ്റ്ബെ​ല്‍​റ്റ് എ​ന്നി​വ ധ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വര്‍ദ്ധിച്ചതായും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ചെ​റു​വാ​ഹ​ന​ങ്ങ​ളി​ല​ട​ക്കം അ​മി​ത ഭാ​രം ക​യ​റ്റി​യ​തി​നാ​ണ് പി​ഴ കൂ​ടു​ത​ല്‍ ഈ​ടാ​ക്കി​യ​തെ​ന്നാ​ണ് റിപ്പോര്‍ട്ട്.

 

 

 

 

 

Trending News