നിലവിലെ അന്വേഷണം തൃപ്തികരം, മുട്ടിൽ മരംമുറിയിൽ CBI അന്വേഷണമില്ല, ഹർജി തള്ളി ഹൈക്കോടതി

മരംമുറി കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും ഹൈക്കോടതി.   

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 11:48 AM IST
  • മുട്ടിൽ മരംമുറി സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി.
  • സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി കോടതി തള്ളി.
  • നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
  • തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നിലവിലെ അന്വേഷണം തൃപ്തികരം, മുട്ടിൽ മരംമുറിയിൽ CBI അന്വേഷണമില്ല, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരംമുറി (Muttil Tree Felling) കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി (High Court). ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ (CBI) അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി (Petition) കോടതി തള്ളി.  

നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നും കോടതി (Court) വ്യക്തമാക്കി. ഫലപ്രദമായ അന്വേഷണം ഉണ്ടാകണമെന്ന് നിർദേശിച്ച കോടതി ക്രൈംബ്രാഞ്ച് (Crime Branch)അന്വേഷണത്തിനായി മാർ​ഗരേഖയും നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട് ഭാവിയിൽ ആർക്കെങ്കിലും പരാതി ഉണ്ടായാൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

Also Read: Muttil tree robbery case; അന്വേഷണം അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്ത്

തൃശൂർ (Thrissur) സ്വദേശി ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജോർജ് കോടതിയെ സമീപിച്ചത്. 

Also Read: Muttil Tree Felling Case: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമം, ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകൾ

അതേസമയം, ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരേണ്ടതിനാൽ അന്വേഷണത്തിന് സാവകാശം വേണ്ടിവരുമെന്നും കേസുകൾ സിബിഐക്ക് കൈമാറേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാർ (State Government) കോടതിയെ അറിയിച്ചിരുന്നത്. കേസ് ഡയറിയടക്കമുള്ള രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു.

Also Read: Muttil Tree Robbery Case : മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിഎഫ്ഒ ധനേഷ് കുമാർ
 
കേസിൽ നേരത്തേ പ്രതികളുടെ അറസ്റ്റ് വൈകിയതിനെ കോടതി രൂക്ഷമായി വിമർശി‌ച്ചിരുന്നു. മരംമുറിയിൽ 701 കേസുകളെടുത്തിട്ടും ഒരു അറസ്റ്റ് പോലും ഉണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. വിമർശനം രൂക്ഷമായതിന് പിന്നാലെ പോലീസ് (Police) പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളായ അഗസ്റ്റിൻ സഹോദരൻമാരുടെ മാതാവിന്റെ മരണ വിവരം അറിഞ്ഞു വയനാട്ടിലേയ്ക്കുള്ള (Wayanad) യാത്രയ്ക്കിടെ വഴിയിൽ തടഞ്ഞായിരുന്നു അറസ്റ്റ് (Arrest). പ്രതികളുടെ ഉന്നത ബന്ധമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന വിവരവും പുറത്തു വന്നിരുന്നു. അഗസ്റ്റിൻ സഹോദരൻമാർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News