Corona Virus;സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Last Updated : Mar 15, 2020, 01:31 AM IST
Corona Virus;സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി

കോഴിക്കോട്:കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

കേരളത്തില്‍ എവിടെയും കടകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.സാഹചര്യത്തിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.ബെവറേജസ് ഔട്ട്‌ലെറ്റ്‌ ജീവനക്കാരോട് സുരക്ഷ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊറോണ പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും മാളുകള്‍ തിയറ്ററുകള്‍ എന്നിവ അടച്ചിടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.എന്നാല്‍ ബാറുകളും ബെവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല.പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിന്‍റെ ഈ നിലപാടിനെതിരെ കടുത്ത വിമര്‍ശനം ആണ് ഉന്നയിക്കുന്നത്.ഇങ്ങനെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രി തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

Trending News