കൊറോണ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു

കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. 

Last Updated : Mar 29, 2020, 12:34 PM IST
കൊറോണ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. 

ചേലേരി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ ആണ് മരിച്ചത്. പ്രവാസിയായ ഇയാള്‍ വിമാനത്താളത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.

65 കാരനായ  ഇദ്ദേഹം  ഷാര്‍ജയില്‍ നിന്ന് ഈ മാസം 21 നാണ് നാട്ടിലെത്തിയത്. അന്നുമുതല്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തുമ്പോള്‍ ഇദ്ദേഹം വീണ് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് ഹൃദയാഘാതമാണ് മരണകാരണം. ഇയാളുടെ സ്രവം പരിശോധനക്കയച്ചിരിയ്ക്കുകയാണ്. കൂടാതെ, ഇദ്ദേഹം ഹൃദ്രോഗത്തെ തുടര്‍ന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കേരളത്തില്‍ ഇന്നലെ കൊറോണ ബാധയെത്തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയുന്നുണ്ട്. തുടര്‍ന്ന് ആരോ.. കേരളത്തില്‍ ഇന്നലെ കൊറോണയെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലി൦ഗ്   നടത്തിയിരുന്നു.

ഖാദറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കേളേജിലേക്ക് മാറ്റിയിരിയ്ക്കുകയാണ്. പരിശോധനാഫലം  പുറത്തുവന്നതിനുശേഷം  മാത്രമേ  സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍  തീരുമാനമുണ്ടാകൂ.

Trending News