നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ അണിയറയില്‍ തിരക്കിട്ടനീക്കം

മിനിമം വേതനം 20000 രൂപയായി നിലനിര്‍ത്തിക്കൊണ്ട് ശമ്പള പരിഷ്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇന്നിറക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്തുന്നത്.

Last Updated : Apr 23, 2018, 04:29 PM IST
നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ അണിയറയില്‍ തിരക്കിട്ടനീക്കം

തിരുവനന്തപുരം: നാളെ മുതല്‍ പ്രഖ്യാപിച്ച നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ തിരക്കിട്ടനീക്കം. മിനിമം വേതനം 20000 രൂപയായി നിലനിര്‍ത്തിക്കൊണ്ട് ശമ്പള പരിഷ്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇന്നിറക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്തുന്നത്.

എന്നാല്‍ അലവന്‍സുകളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. അതുകൊണ്ടുതന്നെ മറ്റ് ആനുകൂല്യങ്ങളില്‍ കാര്യമായ കുറവുണ്ടാകുമെന്നും സൂചനയുണ്ട്. 

അതേസമയം രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണ്  നഴ്സുമാര്‍. നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ തന്നെയാണ് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ തീരുമാനം. അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിക്കുമെന്നും നഴ്സുമാരുടെ സംഘടനകള്‍ സൂചിപ്പിച്ചു.

Trending News