മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി വിഎസ്

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി മുതിര്‍ന്ന കമ്യുണിസ്റ്റ് നേതാവും സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍.

Last Updated : Dec 27, 2017, 05:48 PM IST
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി വിഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി മുതിര്‍ന്ന കമ്യുണിസ്റ്റ് നേതാവും സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍.

വിഎസ് അച്യുതാനന്ദന്‍ തന്‍റെ ഒരു മാസത്തെ ശമ്പളമായ 55,000 രൂപയാണ് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഈ തുകയ്ക്കുള്ള ചെക്ക് ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി.

അതേസമയം, ഓഖി അടിയന്തര സഹായമായി കേരളത്തിന് 133 കോടി രൂപ കേന്ദ്രം അനുവദിച്ചു. തുക ഇന്നു തന്നെ കൈമാറുമെന്ന് കേന്ദ്ര സംഘത്തലവന്‍ വിപിന്‍ മാലിക്ക് അറിയിച്ചു. 422 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച്‌ ദുരന്തത്തിന്‍റെ വ്യാപ്തി മനസ്സിലാക്കി. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും ദുരന്തത്തിന്‍റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്നും സംഘം അറിയിച്ചു.

 

Trending News