ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഐസ്‌ക്രീം പാര്‍ലര്‍കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.കാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് വിഎസിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്.

Last Updated : Jul 4, 2016, 09:17 AM IST
ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.കാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് വിഎസിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്.

കേസില്‍ സംസ്ഥാന പോലീസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നുമാണ് വിഎസിന്‍റെ ആവശ്യം. വിഎസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡേയും ആര്‍.സതീഷും ഹാജരായേക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ.വേണുഗോപാലും, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി.പ്രകാശും ഹാജരാകും. വി.എസിന്‍റെ ഈ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കാനാണ് സാധ്യത.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെയും മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, അന്ന് റൗഫിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിന്‍സെന്റ് എം.പോളിന്‍റെ നേതൃത്വത്തില്‍  പ്രത്യേക സംഘം ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.  പക്ഷെ റിപ്പോര്‍ട്ടില്‍, അട്ടിമറി നടന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്നായിരുന്നു വിന്‍സെന്റ് പോളിന്‍റെ കണ്ടെത്തല്‍.

Trending News