സ്ത്രീകള്‍ക്കെതിരായ വിവാദ പരാമര്‍ശം: എം.എം മണിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

വൈദ്യുതി മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. തുടര്‍നടപടികളെടുക്കാന്‍ ഇടുക്കി എസ്.പിക്ക് നിര്‍ദേശം നല്‍കി. 

Last Updated : Apr 24, 2017, 05:35 PM IST
സ്ത്രീകള്‍ക്കെതിരായ വിവാദ പരാമര്‍ശം: എം.എം മണിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. തുടര്‍നടപടികളെടുക്കാന്‍ ഇടുക്കി എസ്.പിക്ക് നിര്‍ദേശം നല്‍കി. 

വനിതാകമ്മീഷന്‍ അംഗം ജെ.പ്രമീളാദേവി പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ എത്തി സമരക്കാരുടെ പരാതികേട്ടു. പൊലീസ് പിടിവലിയില്‍ പരുക്കേറ്റവരുടെ മൊഴിയെടുക്കാത്തതിലും അവര്‍ അതൃപ്തി അറിയിച്ചു. സംഭവത്തെക്കുറിച്ച് എസ്.പിയോട് അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ശനിയാഴ്ച അടിമാലി ഇരുപതേക്കറില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് മണിയുടെ വിവാദ പരാമര്‍ശമുണ്ടായത്. മൂന്നാറിലെ സമരനാളുകളില്‍ പെമ്പിളൈ ഒരുമൈയിലെ സ്ത്രീകള്‍ക്ക് കാട്ടില്‍ വേറെയായിരുന്നു പണിയെന്ന തരത്തിലുള്ള പ്രയോഗം വലിയ പ്രതിഷേധത്തിനിടയാക്കി.

അതേസമയം, പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി പക്ഷേ, മാപ്പു പറയില്ലെന്നു വ്യക്തമാക്കി. മന്ത്രി മാപ്പു പറയാതെ സമരത്തില്‍ നിന്ന്‍ പിന്മാറില്ലെന്ന് നിലപാടിലാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകർ.

Trending News