തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു. വര്‍ക്കല സ്വദേശി ചുരുളവീട്ടില്‍ രാഘവ(90)നാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇയാള്‍.

Last Updated : Oct 26, 2016, 06:26 PM IST
തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു. വര്‍ക്കല സ്വദേശി ചുരുളവീട്ടില്‍ രാഘവ(90)നാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇയാള്‍.

വീടിന്‍റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തില്‍ രാഘവന് ഗുരുതരമായി പരിക്കേറ്റത്.  കൂട്ടത്തോടെ പാഞ്ഞെത്തിയ തെരുവുനായ്ക്കള്‍ പൊടുന്നനെ രാഘവനെ ആക്രമിക്കുകയായിരുന്നു. 

വാര്‍ദ്ധക്യത്തിന്‍റെ അവശതകളുണ്ടായിരുന്നതുകൊണ്ട് തറയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ രാഘവനായില്ല. തടയാനുള്ള ശ്രമത്തിനിടയില്‍ തുടയിലും കഴുത്തിലും കൈകള്‍ക്കും അഴത്തിലുള്ള കടിയേറ്റിരുന്നു. രാഘവന്‍റെ നിലവിളികേട്ട് അയല്‍വാസികളും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും നായ്ക്കള്‍ ഓടിപ്പോയി.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഘവനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈകുന്നേരം മുന്നരയോടെയാണ് രാഘവന്‍ മരണത്തിന് കീഴടങ്ങിയത്.

Trending News