ഓണക്കിറ്റ് കൊടുത്തത് ആറ് ജില്ലകളിൽ; കൊല്ലത്ത് 1 ഉം, കോട്ടയത്ത് 3 ഉം കിറ്റുകൾ

ഇതുവരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകളിലാണ് ഏറ്റവും കൂടുതല്‍ വിതരണം നടന്നത്

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 08:59 AM IST
  • ഇതുവരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകളിലാണ് ഏറ്റവും കൂടുതല്‍ വിതരണം നടന്നത്
  • 911 കിറ്റുകളാണ് തിരുവനന്തപുരത്ത് വിതരണം ചെയ്തത്
  • കിറ്റിൽ മില്‍മ ഉല്‍പന്നങ്ങളും കാഷ്യു കോര്‍പറേഷനില്‍ നിന്നു കശുവണ്ടിപ്പരിപ്പും ലഭിച്ചില്ല
 ഓണക്കിറ്റ് കൊടുത്തത് ആറ് ജില്ലകളിൽ; കൊല്ലത്ത് 1 ഉം, കോട്ടയത്ത് 3 ഉം കിറ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ  ഓണക്കിറ്റുകള്‍ ഇന്നുമുതൽ വിതരണം ചെയ്ത് തുടങ്ങും. വിതരണം തുടങ്ങി ആദ്യ ദിനം ആറ് ജില്ലകളില്‍ മാത്രമാണ് കിറ്റുകൾ നൽകിയത്.  വെള്ളിയാഴ്ച മുതൽ വീണ്ടും വിതരണം പഴയ പോലെയാവും. എല്ലാ ജില്ലകൾക്കുമുള്ള സാധനങ്ങൾ പൊതു വിതരണ വകുപ്പിന് തികഞ്ഞിട്ടില്ലെന്നാണ് വിവരം. ഇതിൽ കോട്ടയം ജില്ലയിൽ ആകെ 3 കിറ്റുകൾ മാത്രമാണ് നൽകിയത്. പലയിടത്തും പാക്കിങ്ങ് പ്രശ്നത്തിലാണ്.

ഇതുവരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകളിലാണ് ഏറ്റവും കൂടുതല്‍ വിതരണം നടന്നത്. 911 കിറ്റുകളാണ് തിരുവനന്തപുരത്ത് വിതരണം ചെയ്തത്. മറ്റുള്ള ജില്ലകളിൽ പാലക്കാട് 54, ആലപ്പുഴ 51, മലപ്പുറം 11, കോട്ടയം മൂന്ന് എന്നിങ്ങനെയും കൊല്ലം ജില്ലയില്‍ ഒരു കിറ്റും വിതരണം ചെയ്തതായാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്.

അതേസമയം കിറ്റിൽ മില്‍മ ഉല്‍പന്നങ്ങളും കാഷ്യു കോര്‍പറേഷനില്‍ നിന്നു കശുവണ്ടിപ്പരിപ്പും ലഭിക്കാത്തതിനാലാണ് വിതരണം ഭാഗികമാക്കിയത്. എല്ലാ ജില്ലകളിലെയും റേഷൻ കടകള്‍ വഴി പൂര്‍ണതോതില്‍ വിതരണം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News