Onam Bumper 2022 | ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്, വിറ്റത് 66.5 ലക്ഷം ടിക്കറ്റുകൾ

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 54 ലക്ഷം  ബമ്പർ ലോട്ടറി ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റഴിച്ചത്. അതേസമയം ഇത്തവണ 65  ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 11:07 AM IST
  • ഇനിയും ഏതാണ്ട് ഒരു ലക്ഷത്തിന് അടുത്ത് ടിക്കറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് വിറ്റഴിയാൻ ബാക്കിയുള്ളത്
  • ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാരിന് അനുമതി ലഭിച്ചത്
  • 500 രൂപയാണ് ഓണം ബമ്പർ ലോട്ടറിയുടെ വില
Onam Bumper 2022 | ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്,  വിറ്റത് 66.5 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗോർക്കി ഭവനിൽ നിന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. റെക്കോർഡ് വിൽപ്പനയാണ് ഇത്തവണ ഓണം ബമ്പറിനുണ്ടായത്. 66.5 ലക്ഷം ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റത്.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 54 ലക്ഷം  ബമ്പർ ലോട്ടറി ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റഴിച്ചത്. അതേസമയം ഇത്തവണ 65  ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. വർധിച്ച് വരുന്ന ഡിമാൻഡ് കണക്കിലെടുത്ത് 2.5 ലക്ഷം ടിക്കറ്റുകൾ പിന്നെയും അച്ചടിച്ചിരുന്നു.

ALSO READ: Thiruvonam Bumper 2022: വില്‍പ്പനയില്‍ റെക്കോര്‍ഡ് കുറിച്ച് തിരുവോണം ബമ്പര്‍, ഇതുവരെ വിറ്റഴിച്ചത് 225 കോടിയുടെ ടിക്കറ്റുകള്‍

 

ഇനിയും ഏതാണ്ട് ഒരു ലക്ഷത്തിന് അടുത്ത് ടിക്കറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് വിറ്റഴിയാൻ ബാക്കിയുള്ളത്. ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാരിന് അനുമതി ലഭിച്ചത്.

500 രൂപയാണ് ഓണം ബമ്പർ ലോട്ടറിയുടെ വില. 1000-ൽ അധികം ടിക്കറ്റ് വിൽക്കുന്ന ഏജൻറിന് 99.69 രൂപ കമ്മീഷൻ ലഭിക്കും. ശരാശരി ഒരു ടിക്കറ്റിൽ നിന്നും 400 രൂപയാണ് സർക്കാരിലേക്ക് എത്തുന്നത്. നികുതിയും ഏജൻസി കമ്മീഷനും കഴിഞ്ഞ് 15.75 കോടി രൂപ ഒന്നാം സമ്മാനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News