അവയവദാന ശസ്ത്രക്രിയക്ക് ഒന്നര കോടി രൂപ അനുവദിച്ചു

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ  ഉൾപ്പെടെ സജീവമാക്കാനാണ് മെഡിക്കൽ കോളേജുകൾക്ക് തുക അനുവദിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 08:00 AM IST
  • ശസ്ത്രക്രിയ സംവിധാനം മെച്ചപ്പെടുത്താൻ ഒന്നരകോടി രൂപയുടെ ഭരണാനുമതി
  • അവയവാദനത്തിന്റെ എണ്ണം കൂട്ടണം
  • കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സജീവമാക്കണം
അവയവദാന ശസ്ത്രക്രിയക്ക് ഒന്നര കോടി രൂപ അനുവദിച്ചു

കേരളത്തിലെ അവയവദാന ശസ്ത്രക്രിയ സംവിധാനം മെച്ചപ്പെടുത്താൻ ഒന്നരകോടി രൂപയുടെ ഭരണാനുമതി നൽകി . തിരുവനന്തപുരം മെഡിക്കല് കോളേജ് 55 ലക്ഷം,കോട്ടയം മെഡിക്കൽ കോളേജ് 50ലക്ഷം ,കോഴിക്കോട് മെഡിക്കൽ കോളേജ് 45 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത് . അവയവാദനത്തിന്റെ എണ്ണം കൂട്ടാനും , കൂടുതൽ അവയവദാന ശസ്ത്രക്രിയകൾ നടത്താനുമാണ് ലക്ഷ്യം . കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ  ഉൾപ്പെടെ സജീവമാക്കാനാണ് മെഡിക്കൽ കോളേജുകൾക്ക് തുക അനുവദിക്കുന്നത് . 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, മൾട്ടിപാരാമീറ്റർ മോണിറ്ററുകൾ,10 ICU കിടക്കകൾ,സർജിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുമാണ് തുക അനുവദിച്ചത് .  അനസ്‌തേഷ്യ വര്‍ക്ക്‌സ്‌റ്റേഷന്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങള്‍, ലാപ്രോസ്‌കോപ്പി സെറ്റ് എന്നിവയ്ക്കാണ് കോട്ടയം മെഡിക്കൽ കോളേജിന് തുക മാറ്റിവെച്ചത് . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിആര്‍ആര്‍ടി മെഷീന്‍, പോര്‍ട്ടബിള്‍ ഡയാലിസിസ് മെഷീന്‍, എന്നിവയ്ക്കുമാണ് തുകയനുവദിച്ചത്.

മുഴുവൻ ട്രാൻപ്ലാന്റ് അഡ്മിനിസ്ട്രേഷനും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ രൂപീകരിച്ചു . കോട്ടയം മെഡിക്കൽ കോളേജിൽ 2 കരൾമാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നു . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രിക്രിയയ്ക്ക് സജ്ജമാക്കി ചികിത്സ തുടങ്ങി .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

Trending News