Liquor hunt: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട; 34.6 ലിറ്റർ കർണാടക മദ്യവുമായി ഒരാൾ പിടിയിൽ

Karnataka liquor seized at Kannur railway station: കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.എം.കെ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മദ്യം പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2024, 11:55 AM IST
  • തളിപ്പറമ്പ് കൂവേരി സ്വദേശി ഗോവിന്ദൻ.കെ.എം ആണ് പിടിയിലായത്.
  • 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
  • തവിഞ്ഞാലിലെ പരിശോധനയിൽ 19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
Liquor hunt: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട; 34.6 ലിറ്റർ കർണാടക മദ്യവുമായി ഒരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 34.56 ലിറ്റർ കർണാടക മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കൂവേരി സ്വദേശി ഗോവിന്ദൻ.കെ.എം ആണ് പിടിയിലായത്. കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.എം.കെ യുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) റിഷാദ്.സി.എച്ച്, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു.പി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷമീന.എം.പി എന്നിവർ പങ്കെടുത്തു.

അതേസമയം, തൃശ്ശൂരിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുലഴി സ്വദേശി ഷിബു ആണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) കെ.സി.അനന്തന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മുജീബ് റഹ്മാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ തൗഫീക്ക്.വി, അരുൺ കുമാർ, ബിനീഷ്  ടോമി, വനിത സിവിൽ എക്സൈസ് ഓഫീസർ ദുർഗ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത്.വി.ബി എന്നിവരും ഉണ്ടായിരുന്നു. 

ALSO READ: സംസ്ഥാനത്ത് മഴ കനത്തേക്കും; ദുരന്ത സാധ്യത മുന്നിൽ കാണണമെന്ന് റിപ്പോർട്ട്

മാനന്തവാടി എക്സൈസ് തവിഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തവിഞ്ഞാൽ കാബെട്ടി സ്വദേശി അജീഷ് എന്നു വിളിക്കുന്ന ബിജു പി ആർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം വാളാട്, ഒരപ്പ്, തവിഞ്ഞാൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി പ്രതി എത്തിച്ച് നൽകിയിരുന്നു. ലിറ്ററിന്  600 രൂപ  നിരക്കിലാണ് ചാരായം വില്പന നടത്തിയിരുന്നത്. 

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ  പ്രിവന്റിവ് ഓഫീസർ ജിനോഷ് പി. ആർ ,ജോണി. കെ ,ഗ്രേഡ് പ്രിവന്റീവ്  ഓഫീസർ .എ .സി ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് റ്റി. ജി, വിപിൻ കുമാർ പി.വി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News