തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 മലയാളികളില്‍ നിന്ന് ഐഎസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച കാസര്‍കോട് ജില്ലക്കാരായ 11 പേര്‍ക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്താന്‍ തീരുമാനം. ഇവരില്‍ അഞ്ചുപേര്‍ക്ക് നേരിട്ടു ഐഎസുമായി ബന്ധമുണ്ടെന്നാണു കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതിനു മുന്നോടിയായിട്ടാണ് യുഎപിഎ ചുമത്തുന്നത്.
അതിനിടെ, പാലക്കാട്ടു നിന്ന് ഒരാളെകൂടി കാണാതായതായി പരാതിപാലക്കാട് കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായത്. ഷിബി ഏതാനും മാസം മുമ്പ് ഒമാനിലേക്ക് പോയതാണെന്ന് ബന്ധുക്കൾ പരാതി നൽകി. മതപഠനത്തിനെന്നു പറഞ്ഞാണ് ഒമാനിലേക്ക് പോയത്. പിന്നീട് വിവരം ഒന്നുമില്ലെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. നേരത്തെ യക്കരയില്‍ നിന്ന് കാണാതായ യാഹീന്‍റെ സുഹൃത്താണ് ഷിബിന്‍.
കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കുടുംബങ്ങളെ കാണാതായ കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബന്ധുക്കള്‍ക്ക് ഇവര്‍ അവസാനമായി അയച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സന്ദേശങ്ങളിലാണ് ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇതേസമയം, പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളായ നാലുപേരുടെ ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളൊന്നും ലഭിച്ചിട്ടില്ല.