Drown Death: വാളയാർ ഡാമിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും ചെളിയിൽ കുടുങ്ങി മുങ്ങിത്താഴുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 10:54 AM IST
  • കോയമ്പത്തൂർ കാമരാജ് ന​ഗർ ഷണ്മുഖന്റെ മകൻ പൂർണേഷിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്.
  • സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, ആന്റോ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
  • കോയമ്പത്തൂർ ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളി ടെക്നിക്കിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
Drown Death: വാളയാർ ഡാമിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: വാളയാർ അണക്കെട്ടിൽ (Walayar Dam) കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ (Coimbatore) കാമരാജ് ന​ഗർ ഷണ്മുഖന്റെ മകൻ പൂർണേഷിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്. സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, ആന്റോ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഇന്നലെ ഉച്ചയ്ക്കാണ് തമിഴ്നാടിന്റെ ഭാഗത്തുള്ള പിച്ചന്നൂർ മേഖലയിൽ ഇവർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും ചെളിയിൽ കുടുങ്ങി മുങ്ങിത്താഴുകയായിരുന്നു. കോയമ്പത്തൂർ ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളി ടെക്നിക്കിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.

Also Read: Heavy Rain | സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തി

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് രാവിലെ ആണ് പൂർണേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Also Read: Congress Internal Clash : 'ഈ നിലയിൽ മുന്നോട്ട് പോകാനാകില്ല', കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് VM Sudheeran

അപകടത്തിൽപെട്ട (Accident) മറ്റ് വിദ്യാർഥികൾക്കായി പോലീസും ഫയർ ഫോഴ്‌സും (Fireforce) തെരച്ചിൽ തുടരുകയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ (Dam) കുളിക്കാനിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News