മദ്യപാനികള്‍ക്ക്‌ സന്തോഷ വാര്‍ത്ത!! മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനു ശേഷം മദ്യശാലകള്‍ തുറക്കുമ്പോള്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം. 

Last Updated : May 12, 2020, 11:35 AM IST
മദ്യപാനികള്‍ക്ക്‌ സന്തോഷ വാര്‍ത്ത!! മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനു ശേഷം മദ്യശാലകള്‍ തുറക്കുമ്പോള്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം. 

മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനായാണ് വെര്‍ച്വല്‍ക്യൂ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. 

ലോക്ക്ഡൌണിനു ശേഷം കണ്‍സ്യൂമര്‍ഫെഡ്, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമ്പോള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന കൂപ്പണ്‍ പ്രകാരമായിരിക്കും മദ്യവിതരണം. 

ബിവറേജസ് കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹായത്തോടെയാകും ഇതിന് സഹായകമായ സോഫ്റ്റ്‌വെയര്‍ തയാറാക്കുക. 

25 വര്‍ഷം നീണ്ട കാത്തിരിപ്പ്, 58-ാം വയസില്‍ പെണ്‍ക്കുഞ്ഞിന് ജന്മം നല്‍കി ഷീല!

 

മൊബൈല്‍ ആപ് വഴിയും SMS വഴിയും ഇതോടെ മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഓണ്‍ലൈനില്‍ നിര്‍ദേശിക്കപ്പെടുന്ന സമയത്ത് ഷോപ്പിലെത്തി മദ്യം ശേഖരിക്കണം. ഓണ്‍ലൈന്‍ അനുമതി കൈമാറ്റ൦ ചെയ്യാന്‍ അനുവാദമില്ല. 

ഓരോ ഷോപ്പുകളുടെയും വില്‍പ്പന കണക്കുകള്‍ ശേഖരിച്ച് പരമാവധി എത്ര ഉപഭോക്താക്കളെ ഒരു മണിക്കൂറില്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് എണ്ണമെടുത്തു. കൌണ്ടറുകള്‍. ജീവനക്കാരുടെ എണ്ണം, ബില്ലിംഗ് മെഷീനുകളുടെ ശേഷി എന്നിവ കണക്കാക്കിയാകും ടോക്കണ്‍ നല്‍കുക. 

ഒന്‍പത് സ്റ്റോപ്പുകളില്ല, കേരളത്തിലേക്കുള്ള തീവണ്ടികള്‍ നിര്‍ത്തുക രണ്ടിടത്ത് മാത്രം!!

 

ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും തുടര്‍ച്ചയായി വാങ്ങുന്നത് നിയന്ത്രിക്കാനും സാധിക്കുന്ന രീതിയിലാകും സോഫ്റ്റ്‌വെയര്‍ തയാറാക്കുക.

30-ലധികം കമ്പനികള്‍ സോഫ്റ്റ്‌വെയര്‍ തയാറാക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി തയാറാക്കിയ രൂപരേഖയ്ക്ക് അടുത്ത മന്ത്രിസഭായോഗം അന്തിമ അനുമതി നല്‍കും. മദ്യഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച ഇതില്‍ തീരുമാനം ഉണ്ടാകും. 

Trending News