Vinayakan Case: 'ഒന്നും ചെയ്യരുത്' വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ; പിതാവ് ഉണ്ടെങ്കിലും ഇതേ പറയു

 ഏതെങ്കിലും ഒരു നിമിഷത്തിൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 12:40 PM IST
  • ഏതെങ്കിലും ഒരു നിമിഷത്തിൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല
  • എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ
  • എൻറെ പിതാവ് ഇന്ന് ഉണ്ടെങ്കിലും ഇതേ പറയൂ
Vinayakan Case: 'ഒന്നും ചെയ്യരുത്' വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ; പിതാവ് ഉണ്ടെങ്കിലും ഇതേ പറയു

കോട്ടയം:  ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ലെന്നും ,എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

'ഒന്നും ചെയ്യരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. എൻറെ പിതാവ് ഇന്ന്  ഉണ്ടെങ്കിലും ഇതേ പറയൂ.'-ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിനായകൻ പറഞ്ഞത്

ആരാടാ ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി, നിർത്തിയിട്ടു പോ, പത്രക്കാരോടാണ് എന്നായിരുന്നു വിനായകൻറെ വീഡിയോയിൽ പറഞ്ഞത്.സോഷ്യൽ മീഡിയ ലൈവ് എത്തിയായിരുന്നു താരത്തിൻറെ അധിക്ഷേപം.
ഉമ്മൻചാണ്ടി ചത്തു അതിന് ഞങ്ങൾ എന്ത് ചെയ്യണം? എൻറെ അച്ഛനും ചത്തു നിങ്ങടച്ഛനും ചത്തു എന്നിങ്ങനെയാണ് കമൻറുകൾ.വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാല്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്തിരുന്നു.

വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നത്.താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ എത്തി.ഉമ്മൻ ചാണ്ടി ആരാന്ന് കേരളക്കരയുടെ ആദരവ് കണ്ടിട്ടും മനസിലായില്ലെങ്കിൽ അത് മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം നിനക്കില്ല എന്നൊക്കെയായിരുന്നു കമൻറ്. ഇതിന് പിന്നാലെ വിനായകൻറെ വീടിന് നേരെ കല്ലേറുണ്ടായി. നടനെ ഇന്ന് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News