തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം നാളെ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ രാവിലെ 11 മണിക്ക് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴിന് ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രാർഥനയും നടത്തും.
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഓർമ്മക്കുറിപ്പ് പങ്കുവച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം നിരസ്സിച്ചയാൾ. 1995-ൽ കെ.കരുണാകരനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് ഹൈക്കമാന്റ് പരിഗണിച്ചെങ്കിലും അദ്ദേഹം നിരസ്സിക്കുകയാണുണ്ടായതെന്ന് ചെറിയാൻ ഫിലിപ്പ് കുറിപ്പിൽ പറയുന്നു.
തന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിച്ചതോടൊപ്പം എ.കെ.ആന്റണിയുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. എ.കെ.ആന്റണി താൻ മുഖ്യമന്ത്രിയാവില്ലെന്ന കടുത്ത നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചത്. ആന്റണിയെ കൊണ്ട് സമ്മതിപ്പിക്കാൻ പി.ജെ.കുര്യനെയും എന്നെയും ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി.
ALSO READ: അതിവേഗം ബഹുദൂരം; ജനങ്ങളുടെ പരാതി കേൾക്കാൻ ജനസമ്പർക്കം; ഊണും ഉറക്കവുമില്ലാത്ത ആ രാവുപകലുകൾ ഇനിയില്ല
പി.ജെ.കുര്യൻ നരംസിംഹറാവുവിനെ നേരിൽ കണ്ട് എ.കെ.ആന്റണിയുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. 1978 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് അടുത്ത മന്ത്രിസഭയിൽ അംഗമാകാൻ ആന്റണി ആവശ്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല.
1980-ൽ നായനാർ മന്ത്രിസഭയിൽ അംഗമാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു. തുടർന്നാണ് പി.സി. ചാക്കോ മന്ത്രിയായത്. 1981 ൽ കരുണാകരൻ മുഖ്യമന്ത്രിയായ ബദൽ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 1982 ൽ തെരഞ്ഞെടുപ്പിനു ശേഷം വയലാർ രവിക്കു വേണ്ടി മന്ത്രി പദം ഒഴിഞ്ഞു.
1995 - ലും 2001-ലും മന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി എ.കെ.ആന്റണി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. 2004-ൽ മുഖ്യമന്തി സ്ഥാനം രാജിവെച്ചപ്പോൾ എ.കെ.ആന്റണി തന്റെ പിൻഗാമിയായി സോണിയ ഗാന്ധിയോട് നിർദ്ദേശിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരാണ്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക വേളയിൽ ഓർമ്മയിൽ തെളിഞ്ഞ ചരിത്ര വസ്തുതകൾ കുറിച്ചെന്നു മാത്രമെന്നും ചെറിയാൻ ഫിലിപ്പ് കുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.