Oscar Fernandes death: കേരളവുമായി എന്നും അടുപ്പം കാത്തു സൂക്ഷിച്ച ദേശീയ നേതാവായിരുന്നു ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.  

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 05:26 PM IST
  • കേരളവുമായി എന്നും അടുപ്പം കാത്തു സൂക്ഷിച്ച ദേശീയ നേതാവായിരുന്നു ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
  • തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
 Oscar Fernandes death: കേരളവുമായി എന്നും അടുപ്പം കാത്തു സൂക്ഷിച്ച ദേശീയ നേതാവായിരുന്നു ഓസ്‌കര്‍ ഫെര്‍ണാണ്ടസ്,  അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.  

കേരളവുമായി എക്കാലത്തും അടുപ്പം കാത്തു സൂക്ഷിച്ച ദേശീയ നേതാക്കളിലൊരാളായിരുന്നു  ഓസ്‌കര്‍ ഫെര്‍ണാണ്ടസെന്ന് (Oscar Fernandes)  മുഖ്യമന്ത്രി (CM Pinarayi Vijayan) പറഞ്ഞു.   സന്തപ്ത  കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ്  മരണം സംഭവിച്ചത്.  കഴിഞ്ഞ ജൂലൈയില്‍ വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.  എന്നാല്‍,  വീഴ്ചയില്‍  കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.  എന്നാല്‍,  വൈകിട്ട് പതിവ് വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹം  അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു.   വൃക്ക തകരാര്‍ ഉള്‍പ്പെടെ വിവിധ ശാരീരിക-ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 

കോണ്‍ഗ്രസ്  അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നുത്. രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും അദ്ദേഹം   പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: Oscar Fernandes death: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു
 
2004 മുതല്‍ 2009 വരെ പ്രവാസികാര്യം, കായിക യുവജനക്ഷേമം, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

1980ല്‍ ഉഡുപ്പിയില്‍നിന്നാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷം തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം ഉഡുപ്പിയെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News