Wild Elephant: വീണ്ടും ജനവാസ മേഖലയിൽ ഭീതി പരത്തി പടയപ്പ; കൃഷികൾ നശിപ്പിച്ചു

Wild Elephant Attack: ഇന്നലെ രാത്രിയോടെ കുറ്റിയാർവാലിയിൽ എത്തിയ കാട്ടാന കൃഷികൾ നശിപ്പിച്ചു.    

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 02:11 PM IST
  • വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തി
  • വനം മന്ത്രി ആനയെ ഉൾക്കാട്ടിലേക്ക് ഓടിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയി രുന്നു.
  • ആന ജനവാസമേഖലയിൽ എത്തിയത് ജനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്
Wild Elephant: വീണ്ടും ജനവാസ മേഖലയിൽ ഭീതി പരത്തി പടയപ്പ; കൃഷികൾ നശിപ്പിച്ചു

കാടുകയറിയ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ. ഇന്നലെ രാത്രിയോടെ കുറ്റിയാർവാലിയിൽ എത്തിയ പടയപ്പയെന്ന കാട്ടാന കൃഷികൾ നശിപ്പിക്കുകയും മേഖലയിൽ ഭീതി പടർത്തുകയും ചെയ്തു. 

വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തിയെങ്കിലും കാട്ടാന തൊഴിലാളികൾ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ജനവാസമേഖലയിലും ദേശീയ- അന്തർദേശീയ പാതകളിലും ഇറങ്ങി ഭീകര അന്തരീക്ഷം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന പ്രവണ വർദ്ധിച്ചതോടെ വനം മന്ത്രി ആനയെ ഉൾക്കാട്ടിലേക്ക് ഓടിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയി രുന്നു. 

ALSO READ:  ആശ്വാസം...! സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ പവന്റെ വിലയറിയാം

തുടർന്ന് വനം വകുപ്പിൻ്റെ ആർആർറ്റി സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്തുന്ന നടപടികൾ ആരംഭിക്കുകയും ഒരു മാസം മുൻപ് കാട്ടാനയെ കാടുകയറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആന ജനവാസമേഖലയിൽ എത്തിയത് ജനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News