സന്തോഷ്‌ മാധവന്‍റെ ഭൂമിയില്‍ ഇനി നെല്ലു വിളയും

വിവാദസ്വാമി സന്തോഷ് മാധവനില്‍നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ച 25 എക്കറില്‍ ഇനി നെല്ലു വിളയും. എറണാകുളം , തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന പാടശേഖരത്തില്‍ ഇന്ന് വിത്തിറക്കി. നന്‍മ കര്‍ഷകകൂട്ടായ്മയാണ് ഇവിടെ കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. 

Last Updated : Oct 30, 2017, 12:05 PM IST
സന്തോഷ്‌ മാധവന്‍റെ ഭൂമിയില്‍ ഇനി നെല്ലു വിളയും

കൊച്ചി: വിവാദസ്വാമി സന്തോഷ് മാധവനില്‍നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ച 25 എക്കറില്‍ ഇനി നെല്ലു വിളയും. എറണാകുളം , തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന പാടശേഖരത്തില്‍ ഇന്ന് വിത്തിറക്കി. നന്‍മ കര്‍ഷകകൂട്ടായ്മയാണ് ഇവിടെ കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. 

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിച്ച ഭൂമിയായി ഏറ്റെടുത്ത പുത്തന്‍വേലിക്കര, മാള മേഖലയിലെ നൂറ്റിപ്പതിനെട്ട് ഏക്കര്‍ സ്ഥലം കഴിഞ്ഞ സര്‍ക്കാര്‍ വിവാദ സ്വാമി സന്തോഷ് മാധവന്‍റെ കമ്പനിക്ക് തിരികെ നല്‍കിയത് വിവാദമായിരുന്നു.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍, തൃശൂര്‍ ജില്ലയില്‍പ്പെട്ട പാടശേഖരത്തിലാണ് നെല്‍കൃഷി ആരംഭിച്ചത്. തരിശ് ഭൂമികളില്‍ കൃഷിയിറക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പദ്ധതിയില്‍ പെടുത്തിയത്. തൃശൂരിനെ തരിശ് രഹിത ജില്ലയാക്കി മാറ്റുക എന്ന പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ കൃഷിയിറക്കിയത് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലാണ്. 

വിത്ത് വിതരണ അതോറിറ്റി വഴി ഗുണമേന്‍മയുള്ള വിത്തുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സമയ ബന്ധിതമായി വിത്തുകളെത്തിക്കാന്‍ അതോറിറ്റി പര്യാപ്തമായിക്കഴിഞ്ഞു. വിത്ത് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

Trending News