തിരുവനന്തപുരം: കരാർ അല്ലെങ്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് ഇനി മുതൽ ശമ്പളം 24,520 രൂപയാകും. 6,130 രൂപയുടെ വർധനയാണ് ഇവർക്ക് പുതിയതായി ലഭിക്കുക. നിലവിൽ പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് ശമ്പളം 18,390 രൂപയാണ്. സംസ്ഥാനത്താകെ 1,200 പാലിയേറ്റീവ് നഴ്‌സുമാർക്കാണ് ശമ്പള വർധന കൊണ്ട് ഗുണം ലഭിക്കുന്നത്.
കൂടാതെ മറ്റു കരാര്‍ ജീവനക്കാര്‍ക്ക് നിലവിൽ ലഭിക്കുന്ന ഓണം ഉത്സവബത്ത തദ്ദേശ സ്ഥാപനങ്ങളിലെ നഴ്സുമാർക്കും ലഭിക്കും. ഇതിന് ധന വകുപ്പിനോട് ശുപാർശ ചെയ്തിട്ടുണ്ട്. മന്ത്രി എംബി രാജേഷിൻറെ നിർദ്ദേശ പ്രകാരം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ശമ്ബള വര്‍ധന അംഗീകരിച്ചത്.
നിലവിൽ സംസ്ഥാനത്തിൻറെ കണക്ക് പ്രകാരം ഓരോ തദ്ദേശസ്ഥാപനത്തിലും ശരാശരി 300 കിടപ്പുരോഗികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. മാസത്തില്‍ ചുരുങ്ങിയത് 20 ദിവസമെങ്കിലും കിടപ്പുരോഗികള്‍ക്ക് സേവനം ലഭിക്കണമെന്നാണ് വ്യവസ്ഥ. നഴ്സുമാരുടെ ശമ്പള വർധന ഉന്നയിച്ച് പാലിയേറ്റീവ് കെയര്‍ നഴ്‌സസ് ഫെഡറേഷന്‍ (സിഐടിയു) നേരത്തെ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഒന്നാം പിണറായി സർക്കാരിൻറെ കാലത്താണ് നഴ്‌സുമാരുടെ ശമ്ബളം 18,390 രൂപയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.