Road Accident: പാഴ്സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ചു; 3 പേർക്ക് ദാരുണാന്ത്യം

Road Accident: അപകടത്തിൽ രണ്ട് വയസുകാരിയടക്കം മൂന്ന് പേരാണ് മരിച്ചത്. പ്രദേശവാസികളായ മേരി ജോൺ, പ്രജേഷ് പോൾ, മകൾ അൽന പ്രജേഷ് എന്നിവരാണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 11:42 AM IST
  • മടക്കത്താനത്ത് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ പാഴ്സൽ വണ്ടി കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു
  • അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം
Road Accident: പാഴ്സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ചു;  3 പേർക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: മടക്കത്താനത്ത് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ പാഴ്സൽ വണ്ടി കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു.  അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അപകടം നടന്നത് മടക്കത്താനം കൂവേലിപ്പടിയിലാണ്.  ഇവിടെ പ്രഭാത സവാരി നടത്തുകയായിരുന്ന മേരി, പ്രജേഷ്, പ്രജേഷിന്റെ രണ്ടര വയസുള്ള മകൾ അൽന എന്നിവരെയാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്.   

Also Read: എരുമേലി പോലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

നിയന്ത്രണം വിട്ടുവന്ന പാഴ്സൽ വണ്ടി ഇടിച്ചു  ഗുരുതരമായി പരിക്കേറ്റ ഇവരെ  ആശുപത്രിയിലേക്ക് ഉടൻതന്നെ കൊണ്ടുപോയെങ്കിലും അവിടെയെത്തും മുൻപ് മൂന്നുപേരും മരിച്ചിരുന്നു. വാഴക്കുളം മടക്കത്താനത്ത് ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് വയസുകാരിയടക്കം മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്.  സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്കിറങ്ങിയതായിരുന്നു പ്രദേശവാസിയായ മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി മൂവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

Also Read: Shani Gochar 2023: സ്വന്തം രാശിയിൽ ശനി ശക്തൻ; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം അപ്രതീക്ഷിത ധനനേട്ടവും! 

കോഴിക്കോട് താമരശേരിയിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത കാസർഗോഡ് സ്വദേശികളായ ഇസ്മായില്‍ ആസിഫ്, ഹുസൈന്‍, മുഹമ്മദ് നൗഷാദ്, അബ്ദുറഹ്മാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

Also Read: Budhaditya Yoga 2023: വരുന്ന 28 ദിവസത്തേക്ക് ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടം, ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും! 

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ഇവര്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഇവര്‍ താമരശ്ശേരിയിലും ഷാഫിയുടെ വീടിന്റെ പരിസരത്തും എത്തിയിരുന്നുവെന്നും. ഷാഫിയെ തട്ടിക്കൊണ്ടു പോയ കാറിലായിരുന്നു ഇവര്‍ എത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.  മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ടാഴ്ച മുമ്പുള്ള ദൃശ്യങ്ങളായിരുന്നു ഇത്.  സംഘത്തിന് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയത് ഹുസൈനാണ്. തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടാഴ്ച മുൻപ് സംഘം നിരീക്ഷണത്തിനായി പരപ്പന്‍പൊയില്‍ എത്തിയിരുന്നു. ഇവർ വന്ന കാർ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News