സുഷമ സ്വരാജിനോടും ഉമ്മന്‍‌ചാണ്ടിയോടും സഹതാപം തോന്നുന്നു: പിണറായി വിജയന്‍

Last Updated : May 13, 2016, 02:56 PM IST
സുഷമ സ്വരാജിനോടും ഉമ്മന്‍‌ചാണ്ടിയോടും സഹതാപം തോന്നുന്നു: പിണറായി വിജയന്‍

ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളികളടങ്ങുന്ന സംഘത്തെ നാട്ടില്‍ കൊണ്ടുവന്നതിന്‍റെ അവകാശവാദത്തെ ചൊല്ലിയുള്ള തര്‍ക്കം സുഷമ സ്വരാജും ഉമ്മന്‍‌ചാണ്ടിയും നിര്‍ത്തണമെന്ന് പിണറായി വിജയന്‍  ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ അറിയിച്ചു.  

ലിബിയയില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ എത്തിച്ചത് കേരള സര്‍ക്കാരാണെന്ന് പറഞ്ഞ ഉമ്മന്‍‌ചാണ്ടിയുടെ പ്രസ്താവനയെ ഇന്നലെ സുഷമ സുരാജ് എതിര്‍ത്തിരുന്നു. പക്ഷെ തിരികെയെത്തിയ  മലയാളികള്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ലെന്നാണ്. അതിനെ അനുകൂലിച്ചാണ് ഇപ്പോള്‍‌ പിണറായി വിജയന്‍ പ്രതികരിച്ചത്. സ്വപ്രയത്‌നം കൊണ്ട് തിരിച്ചെത്തിയ മലയാളി സഹോദരങ്ങളെ പരിഹസിക്കാതിരിക്കാനെങ്കിലും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 

Trending News