Pinarayi Vijayan: പാര്‍ലമെന്റില്‍ നടന്നത് മതപരമായ ചടങ്ങുകള്‍, മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ശ്രമം: കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

Pinarayi Vijayan criticizes Centre: ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തന്നെ അതിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

Written by - Zee Malayalam News Desk | Last Updated : May 29, 2023, 07:47 PM IST
  • ആർഎസ്‌എസാണ്‌ കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നത്‌.
  • രാജ്യത്തെ മതാധിഷ്‌ഠിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌.
  • അതിനുള്ള നടപടികളാണ്‌ പാർലമെന്റിൽ കണ്ടത്‌.
Pinarayi Vijayan: പാര്‍ലമെന്റില്‍ നടന്നത് മതപരമായ ചടങ്ങുകള്‍, മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ശ്രമം: കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രം ചെയ്തത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതപരമായ ചടങ്ങുകളാണ് അവിടെ നടന്നത്. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേദി മതാധിഷ്ഠിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 

ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തന്നെ അതിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനും ജുഡീഷ്യറിയെ കാല്‍കീഴിലാക്കാന്‍ ശ്രമിച്ചു. സുപ്രീം കോടതിക്ക് പോലും അത്തരം കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ALSO READ: സ്‌കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; വി.ശിവൻകുട്ടി

മുഖ്യമന്ത്രിയുടെ വാക്കുകള്‍: 

ഇന്ത്യ ഒരു മതനിരപേക്ഷ റിപ്പബ്ലിക്കാണ്. മതനിരപേക്ഷതയാണ് അതിന്റെ ആണിക്കല്ല്. എന്നാല്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ഇതുപോലുള്ള പൊതുവേദിയില്‍ നടക്കാന്‍ പാടില്ലാത്തതാണ്. മതപരമായ ചടങ്ങുകളാണ് അവിടെ നടന്നത്. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേദി മതാധിഷ്ഠിതമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണത്. ഇന്ത്യന്‍ പ്രസിഡന്റിനെ ചടങ്ങില്‍നിന്നും മാറ്റിനിര്‍ത്തിയത് ഇതുമായി ചേര്‍ത്തുവായിക്കണം. 

ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തന്നെ അതിന് ഭീഷണി ഉയര്‍ത്തുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജുഡീഷ്യറിയെ കാല്‍കീഴിലാക്കാന്‍ ശ്രമിച്ചു. സുപ്രീംകോടതിക്ക് പോലും അത്തരം കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നു. രാജ്യത്ത് പാര്‍ലമെന്റിന് പോലും യഥാര്‍ത്ഥ നിലയില്‍ പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ചു.

ആര്‍എസ്എസാണ് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള നടപടികളാണ് പാര്‍ലമെന്റില്‍ കണ്ടത്. മതനിരപേക്ഷതയും രാക്ഷസീയതയും ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷരായിരിക്കാന്‍ പാടില്ല. അത് മതനിരപേക്ഷതയുടെ എതിര്‍പക്ഷം ചേരുന്നതിന് തുല്യമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പൊതുസമൂഹമാകെയും ഇതിനെതിരെ രംഗത്തുവരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News