നാടിന്‍റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം: പിണറായി വിജയന്‍

പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Last Updated : Oct 8, 2018, 12:31 PM IST
നാടിന്‍റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം: പിണറായി വിജയന്‍

തിരുവനന്തപുരം: നാടിന്‍റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്‍റെ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചതെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി മന്നത്ത് പത്മനാഭന്‍റെ പോരാട്ടം പ്രത്യേകം ശ്രദ്ധിക്കണം എന്നും പറഞ്ഞു. 

മന്നത്ത് പത്മനാഭന്‍റെ നവോത്ഥാന ഇടപെടല്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരെയും മന്നത്ത് പത്മനാഭന്‍ പോരാടി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവര്‍ണ മേധാവിത്വം തകര്‍ത്താണ് നവോത്ഥാനം മുന്നേറിയത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Trending News