ലോണെടുത്ത് ഇറക്കിയ വാഴ കൃഷിയില്‍ കര്‍ഷകന് അഞ്ചു ലക്ഷം രൂപയുടെ നഷ്ടം. തൃശ്ശൂര്‍ പുത്തൂരിലാണ് 500 ലധികം വാഴകളില്‍ വിഷം കുത്തിവച്ചതിനെ തുടര്‍ന്നാണ് കര്‍ഷകന് നഷ്ടമുണ്ടായിരിക്കുന്നത്.
പുത്തൂര്‍ തുളിയാങ്കുന്ന് സ്വദേശി നെറ്റിക്കാടന്‍ വീട്ടില്‍ ജോസാണ് ലോണെടുത്ത് വാഴ കൃഷി തുടങ്ങിയത്. പാട്ടത്തിനെടുത്ത ഒരേക്കര്‍ ഭൂമിയിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ജോസ് വാഴ നട്ട് വളര്‍ത്തുന്നത്.
ദിവസേന ഏഴ് മണിക്കൂറിലധികം സമയം ഇതിന്‍റെ പരിപാലനത്തിനായി ജോസ് മാറ്റി വയ്ക്കുമായിരുന്നു. 500 ലധികം വാഴകള്‍ നിറഞ്ഞ മനോഹരമായ തോട്ടമായിരുന്നു ജോസിന്‍റേത്. എന്നാല്‍, കഴിഞ്ഞ ദിവസം തോട്ടത്തിലെത്തിയ ജോസ് കണ്ടത് വാഴയില്‍ നിറയെ ദ്വാരങ്ങളാണ്.
ചലച്ചിത്ര താരം ഋഷി കപൂര്‍ അന്തരിച്ചു
എല്ലാ വാഴകളുടെയും ചുവട്ടില്‍ പതിവില്ലാതെ കാല്‍പാടുകള്‍ കണ്ട് സംശയം തോന്നിയ ജോസ് വാഴകള്‍ പരിശോധിക്കുകയായിരുന്നു. വാഴയില്‍ കണ്ടെത്തിയ ദ്വാരങ്ങളില്‍ നിന്ന് പ്രത്യേകം ദ്രാവകം ഒലിച്ചിറങ്ങുന്നത് കണ്ട ജോസ് കാര്‍ഷിക വിദഗ്തരെ വിവരമറിയിച്ചു.
ഇവരെത്തി നടത്തിയ പരിശോധനയിലാണ് വാഴകള്‍ നശിപ്പിക്കാന്‍ വിഷം കുത്തിവച്ചതാണെന്ന് വ്യക്തമായത്. എന്നാല്‍, എന്ത് വിഷമാണ് കുത്തിവച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിദഗ്ത പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്.
ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ ജോസിനുണ്ടായിരിക്കുന്നത്. സ്വര്‍ണ പണയ വായ്പ എടുത്താണ് കൃഷിയിറക്കിയത്.
നഷ്ടം നികത്താന്‍ ജോസിനെ സഹായിക്കുന്ന കാര്യം പഞ്ചായത്തിന്‍റെ പരിഗണനയിലാണ്. സംശയമുള്ളവരെ ചോദ്യം ചെയ്യാനാണ് തൃശൂര്‍ എസിപി വികെ രാജുവിന്‍റെ തീരുമാനം.