കണ്ണൂര്‍: ഇനി മുതൽ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും (Railway Station) പ്ലാറ്റ്‌ഫോം ടിക്കറ്റ് (Platform Ticket) ലഭ്യമാകും. മേയ് ഒന്നു മുതല്‍ പാലക്കാട് ഡിവിഷനില്‍ (Palakkad Division) പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിത്തുടങ്ങിയിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ (Thiruvananthapuram Division) 18 മാസങ്ങൾക്ക് ശേഷം ഇന്ന് ടിക്കറ്റ് നല്‍കി തുടങ്ങി. 50 രൂപയാണ് ടിക്കറ്റ് നിരക്ക് (Ticket Rate).
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്‍പ് 10 രൂപ മാത്രമായിരുന്നു എല്ലാ സ്റ്റേഷനുകളിലേയും പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക്. എന്നാല്‍ തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് ഇപ്പോള്‍ നിരക്ക് 50 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്.
അടുത്ത വർഷം ജനുവരി വരെയാണ് നിരക്ക് വര്‍ധനവെന്നാണ് അധികൃതര്‍ പറയുന്നത്. കൂടിയ നിരക്ക് ഈടാക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്.
തിരുവനന്തപുരം ഡിവിഷനിലെ (Thiruvananthapuram Division) ഒരു സ്റ്റേഷനിലും (Station) ഇതുവരെ പ്ലാറ്റ്‌ഫോം ടിക്കറ്റ് (Platform Ticket) നല്‍കിയിരുന്നില്ല. തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ മുഴുവന്‍ സ്റ്റേഷനുകളിലെയും രണ്ടാം കവാടവും റെയില്‍വേ (Railway) തുറന്നുകൊടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.