Plus One Allotement: പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; എങ്ങനെ അറിയാം ?

Plus One s First Allotment Published: ഇതിനായി ആദ്യം ചെയ്യേണ്ടത് ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 02:18 PM IST
  • hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്മെന്റ് ഫലങ്ങൾ അറിയാം.
  • അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Plus One Allotement: പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; എങ്ങനെ അറിയാം ?

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.  hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്മെന്റ് ഫലങ്ങൾ അറിയാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 

2,41,104 വിദ്യാര്‍ഥികള്‍ ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം നേടി. ആദ്യ റൗണ്ട് അലോട്ട്മെന്റില്‍ യോഗ്യത നേടിയവര്‍ക്ക് ജൂണ്‍ 19-നും 21-നുമിടയ്ക്ക് അഡ്മിഷന്‍ നേടാൻ കഴിയും.  ശേഷിക്കുന്ന 62,305 സീറ്റുകളിലേക്കുള്ള പ്രവേശനം ബാക്കിയുള്ള അലോട്ട്മെന്റ് പട്ടികയിലൂടെ നടത്തുന്നതായിരിക്കും. https://www.vhscap.kerala.gov.in/vhse_cms/index.php എന്ന വെബ്സെെറ്റിലൂടെ വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നില അറിയാൻ സാധിക്കും.

ALSO READ: തിരിച്ചെത്തിയിട്ടും,ഹനുമാൻ കുരങ്ങ് കൂട്ടിലെത്തിയില്ല; ഇരിപ്പ് ആഞ്ഞിലി മരത്തിൽ

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ഹോംപേജിലുള്ള കാന്‍ഡിഡേറ്റ് ലോഗിനെന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്ലിക്കേഷന്‍ നമ്പറും മറ്റ് വിവരങ്ങള്‍ ഫീഡിൽ നൽകിയാൽ വിദ്യാർത്ഥികളുടെ അലോട്‌മെന്റ് നില അറിയാൻ സാധിക്കും. അലോട്‌മെന്റ് നില പ്രിന്റെടുത്തു ഭാവിയിലെ ആവശ്യങ്ങൽക്കായി സൂക്ഷിച്ചു വെക്കേണ്ടതാണ്. ഹയർ സെക്കൻഡറി സംബന്ധമായ വിശദവിവരങ്ങൾക്ക് : hscap.kerala.gov.in എന്ന വെബ്സൈറ്റിലും സന്ദർശിക്കാം

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം 2023 മേയ് 31ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകേണ്ടതാണ്. 

ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതായിരിക്കും. 

കൂടാതെ ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം സ്‌കൂളിൽ അടയ്ക്കാം. മറ്റ് ഓപ്ഷനുകൾ വഴി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാൻ സാധിക്കും. താത്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. 

അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. 

ഇതിനുള്ള അപേക്ഷയും പ്രവേശം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News